city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Eat Right certificate | ഭക്ഷ്യ സുരക്ഷാ നക്ഷത്ര പദവി; അഭിമാനമായി കാസര്‍കോട്ടെ ക്യാംപസുകള്‍; 5 സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍കാര്‍ അംഗീകാരം

കാസര്‍കോട്: (www.kasargodvartha.com) സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണ ശീലം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നടപ്പിലാക്കുന്ന ഈറ്റ് റൈറ്റ് പദ്ധതിയുടെ ഭാഗമായുള്ള ഈറ്റ് റൈറ്റ് ക്യാംപസ് പരിപാടിയില്‍ കാസര്‍കോട് ജില്ലയിലെ അഞ്ച് ക്യാംപസുകള്‍ പഞ്ച നക്ഷത്ര പദവി നേടി.
                
Eat Right certificate | ഭക്ഷ്യ സുരക്ഷാ നക്ഷത്ര പദവി; അഭിമാനമായി കാസര്‍കോട്ടെ ക്യാംപസുകള്‍; 5 സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍കാര്‍ അംഗീകാരം

കേരള കേന്ദ്ര സര്‍വകലാശാല, ദേളി ജാമിഅ സഅദിയ്യ അറബിയ്യ, പട്ടിക ജാതി വികസന വകുപ്പിന്റെ വെള്ളച്ചാലിലെ മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍, തളങ്കരയിലെ മാലിക് ദീനാര്‍ നഴ്‌സിങ് കോളജ് എന്നീ സ്ഥാപനങ്ങളുടെ അടുക്കളയ്ക്കും ജില്ലാ പഞ്ചായതിന്റെ കഫെ കുടുംബശ്രീ കാന്റീനുമാണ് കേന്ദ്ര സര്‍കാരിന്റെ നക്ഷത്ര പദവി ലഭിച്ചത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓഡിറ്റ് നടത്തിയ ശേഷമാണ് റേറ്റിങ് പദവി നല്‍കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് കാസര്‍കോടാണ് ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സര്‍വകലാശാലകള്‍, കോളജുകള്‍, സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവക്കായാണ് ഈറ്റ് റൈറ്റ് ക്യാംപസ് പരിപാടി ആരംഭിച്ചത്. പഞ്ചനക്ഷത്ര പദവി ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സ്‌കൂള്‍ ഹോസ്റ്റലായി വെള്ളച്ചാല്‍ എംആര്‍എസ് മാറി. രണ്ട് വര്‍ഷത്തേക്കാണ് സര്‍ടിഫികേഷന്‍ സാധുത. പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള വെള്ളച്ചാല്‍ എംആര്‍എസിന് ദേശീയാഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും വകുപ്പിനു കീഴിലെ എല്ലാ ഹോസ്റ്റലുകളിലെയും വിദ്യാര്‍ഥികള്‍ക്കും ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാന്‍ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ് മീനാറാണി പറഞ്ഞു.

കൊടക്കാട് വിലേജില്‍ 8.18 ഏകര്‍ വിസതൃതിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള വിശാലമായ എം ആര്‍ എസ് ക്യാംപസില്‍ നിലവില്‍ 182 കുട്ടികള്‍ പഠിക്കുന്നു. ഭക്ഷണ താമസ പഠന സൗകര്യങ്ങളെല്ലാം സൗജന്യമാണ്. സംഗീതം, അഭിനയം, ചിത്രരചന, പ്രസംഗം, എഴുത്ത് തുടങ്ങിയ കലാ സാഹിത്യ മേഖലയിലും കായിക രംഗത്തും മികച്ച പരിശീലനമാണ് നല്‍കുന്നത്. 1993 ല്‍ സ്ഥാപിതമായ വെള്ളച്ചാല്‍ എം ആര്‍ എസില്‍ നിന്നും കഴിഞ്ഞ 15 എസ് എസ് എല്‍ സി ബാചുകള്‍ മികച്ച ഗ്രേഡിങ്ങോടെ നൂറ് ശതമാനം വിജയം നേടിയിട്ടുണ്ട്.

ചാരിറ്റി മേഖലയിലെ സംസ്ഥാനത്തെ ആദ്യ സ്ഥാപനമാണ് ജാമിഅ സഅദിയ്യ അറബിയ്യ. മത, ഭൗതിക സാങ്കേതിക, വിദ്യാഭ്യാസ പ്രവര്‍ത്തന മേഖലയില്‍ അര നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. സാമൂഹ്യ, സാന്ത്വന പ്രവര്‍ത്തന മേഖലകളില്‍ സുത്യര്‍ഹമായ സേവനങ്ങളര്‍പിക്കുന്നു. സ്‌കൂളുകളും കോളജുകളും അടക്കം 70 ഏകറിലായി വിവിധ സ്ഥാപനങ്ങള്‍ സഅദിയ്യക്കുണ്ട്. കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി അനവധി പേരാണ് ഇവിടെ പഠനം നടത്തുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന സമൂഹത്തിന് സഅദിയ്യ വെളിച്ചം നല്‍കിവരുന്നു.

7000-ല്‍ പരം വിദ്യാർഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ താമസിച്ച് പഠിക്കുന്ന 1500-ലേറെ വിദ്യാർഥികള്‍ക്ക് ദിവസവും ഭക്ഷണം തയ്യാര്‍ ചെയ്യുന്ന പ്രധാന അടുക്കളയിൽ ഒന്നാണ് സഅദിയ്യ ശരീഅത് കോളജ് ക്യാന്റീന്‍. മൂവായിരത്തോളം വിദ്യാർഥികള്‍ വിവിധ സ്ഥാപനങ്ങളിലായി താമസിച്ചു പഠിക്കുന്നുണ്ട്. ഇവര്‍ക്ക് മികച്ച താമസ ഭക്ഷമ സൗകര്യമാണ് സ്ഥാപനം സൗജന്യമായി ഒരുക്കുന്നത്. കുട്ടികള്‍ക്ക് ആരോഗ്യ സംരക്ഷണത്തിനാവശ്യമായ എല്ലാ വിഭവങ്ങളും ഉള്‍പ്പെടുത്തിയ .മെനു അനുസരിച്ചാണ് സഅദിയ്യയില്‍ ഭക്ഷണമൊരുക്കുന്നത്.
  
Eat Right certificate | ഭക്ഷ്യ സുരക്ഷാ നക്ഷത്ര പദവി; അഭിമാനമായി കാസര്‍കോട്ടെ ക്യാംപസുകള്‍; 5 സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍കാര്‍ അംഗീകാരം

Eat Right certificate | ഭക്ഷ്യ സുരക്ഷാ നക്ഷത്ര പദവി; അഭിമാനമായി കാസര്‍കോട്ടെ ക്യാംപസുകള്‍; 5 സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍കാര്‍ അംഗീകാരം

പഞ്ച ലക്ഷത്ര പദവി സ്ഥാപനം പിന്തുടരുന്ന ക്രാര്യക്ഷമതക്കുള്ള അംഗീകാരമാണെന്ന് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര സെക്രടറിയേറ്റ് യോഗം വിലയിരുത്തി. ജനറല്‍ സെക്രടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ പ്രാർഥന നടത്തി, വര്‍കിംഗ് സെക്രടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സ്വാഗതമാശംസിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാർഥികള്‍ പഠനത്തിനായി എത്തുന്ന സഅദിയ്യക്ക് ലഭിച്ച അംഗീകാരം അഭിമാനകരമാണെന്ന് സെക്രടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.

മുഹമ്മദലി സഖഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാന്റീന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഇസ്മാഈല്‍ സഅദി പാറപ്പള്ളിയെ യോഗം അഭിനന്ദിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Food, Government, Jamia-Sa-adiya-Arabiya, Health, Education, Eat Right Campus, Government of India, Kasaragod: 5 institutions gets 5-star 'Eat Right' certificate.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia