LLB admission | നിയമപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കാസര്‍കോട്ട് നിന്ന് തന്നെ അവസരം; കണ്ണൂര്‍ സര്‍വകലാശാല മഞ്ചേശ്വരം കാംപസില്‍ പുതുതായി ആരംഭിക്കുന്ന എല്‍എല്‍ബി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
Oct 11, 2022, 17:52 IST
കാസര്‍കോട്: (www.kasargodvartha.com) നിയമപഠനത്തിന് ആഗ്രഹിക്കുന്ന കാസര്‍കോട്ടെ വിദ്യാര്‍ഥികള്‍ക്ക് ജില്ലയില്‍ നിന്ന് തന്നെ അവസരം. കണ്ണൂര്‍ സര്‍വകലാശാല മഞ്ചേശ്വരം കാംപസിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍, 2022-23 അധ്യയന വര്‍ഷത്തില്‍ പുതുതായി ആരംഭിക്കുന്ന ത്രി വര്‍ഷ എല്‍എല്‍ബി (LLB) പ്രോഗ്രാമിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ തന്നെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പിക്കാം.
45% മാര്‍കില്‍ (SC/ST വിഭാഗത്തിന് 40%) കുറയാതെ, കണ്ണൂര്‍ സര്‍വകലാശാല അംഗീകരിച്ച ഏതെങ്കിലും ബിരുദം നേടിയിട്ടുള്ളവര്‍ക്ക് എല്‍എല്‍ബി പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്. അകെ 60 സീറ്റുകളാണുള്ളത്. കണ്ണൂര്‍ സര്‍വകലാശാല നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഒക്ടോബര്‍ 25 അഞ്ച് മണി വരെ കോഴ്‌സിന് അപേക്ഷിക്കാം.
പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ http://admission(dot)kannuruniversity(dot)ac(dot)in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0497-2715284, 0497-2715261, 7356948230. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഫീസ് എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് 150 രൂപയും മറ്റുള്ളവര്‍ക്ക് 450 രൂപയുമാണ്.
നേരത്തെ ഇവിടെ എല്‍എല്‍എം കോഴ്‌സ് ആരംഭിച്ചിരുന്നു. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ബിരുദ കോഴ്‌സ് വരും വര്‍ഷങ്ങളില്‍ തന്നെ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴ്‌സ് ആരംഭിക്കുന്നതിന് മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്‌റഫിന്റെ ഇടപെടലും നിര്‍ണായകമായി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Education, Kannur University, University, Admission, Students, Manjeshwaram, LLB Admission, Kannur University Admission, Kannur University invited applications for LLB admission.
< !- START disable copy paste -->