School Centenary | കളനാട് ന്യൂ ഗവ. എൽ പി സ്കൂൾ ശതാബ്ദിയുടെ നിറവിൽ: ആഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കം; രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും
● സ്കൂൾ 1925 ലാണ് സ്ഥാപിതമായത്.
● വൈകുന്നേരം 5 മണിക്കാണ് ഉദ്ഘാടന പരിപാടി.
● കെ. അജിത ടീച്ചറെ ചടങ്ങിൽ ആദരിക്കും.
● യു.പി. സ്കൂളായി ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിക്കും.
● ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടികളും ഉണ്ടാകും.
കാസർകോട്: (KasargodVartha) കാസർകോട്: കളനാടിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായ ഗവൺമെൻ്റ് എൽ.പി. സ്കൂൾ നൂറാം വാർഷികം ആഘോഷിക്കുന്നു. ആഘോഷങ്ങൾക്ക് ബുധനാഴ്ച (ഏപ്രിൽ 9) വൈകുന്നേരം അഞ്ച് മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ തുടക്കമാകും. ആഘോഷകമ്മിറ്റി ഭാരവാഹികളും സ്കൂൾ അധികൃതരും വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
1925-ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒരു നൂറ്റാണ്ടുകാലം അറിവിൻ്റെയും സംസ്കാരത്തിൻ്റെയും വിളനിലമായി വളർന്നു. ഈ ചരിത്രപരമായ മുഹൂർത്തത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻ്റ് സുഫൈജ അബൂബക്കറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതിയുടെ ജനറൽ കൺവീനറായ മൊയ്തീൻ കുഞ്ഞി കളനാട് സ്വാഗതം പറയും. അബ്ദുല്ല ഹാജി കോഴിത്തിടിൽ ആമുഖ പ്രഭാഷണം നടത്തും. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഉദുമ എം.എൽ.എ. അഡ്വ. സി.എച്ച്. കുഞ്ഞമ്പു മുഖ്യാതിഥിയായിരിക്കും.
സ്കൂളിൻ്റെ വളർച്ചയ്ക്ക് മികച്ച സംഭാവനകൾ നൽകിയ കെ. അജിത ടീച്ചറെ ചടങ്ങിൽ ആദരിക്കും. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബേബി ബാലകൃഷ്ണൻ, കാസർകോട് എ.ഇ.ഒ. അഗസ്റ്റിൻ ബർണാഡ് മൊന്റെരിയൊ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷൈമ സി.എ., ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഷ്റഫ് കർള, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കലാഭവൻ രാജു, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. വിജയൻ, ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇബ്രാഹിം മൻസൂർ കുരിക്കൾ, ചെമ്മനാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമാ ഗംഗാധരൻ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മൈമൂന അബ്ദുൽ റഹ്‌മാൻ, വീണാറാണി ശങ്കർ, സുജാത രാമകൃഷ്ണൻ, ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പർ നിർമ്മല അശോകൻ, കല്ലട്ര മാഹിൻ ഹാജി, മധു മുദിയക്കാൽ, പി.കെ. ഫൈസൽ, ടി. കൃഷ്ണൻ, അസീസ് കടപ്പുറം, എൻ. ബാബുരാജ്, കളനാട് ഹൈദ്രോസ് ജമാഅത്ത് സെക്രട്ടറി ഷെരീഫ് തോട്ടം, അമരാവതി രക്തേശ്വരി വിഷ്ണുമൂർത്തി ക്ഷേത്രം പ്രതിനിധി നാരായണൻ വെലക്കാട്, കളനാട് കാളികാ ദേവി ക്ഷേത്രം സെക്രട്ടറി ഗണേശൻ കെ.എസ്. തുടങ്ങിയ പ്രമുഖർ ആശംസകൾ നേരും.
നവഭാരത് ക്ലബ് പ്രസിഡൻ്റ് വേണു വി.പി., ഫാൽക്കൻ ക്ലബ് പ്രതിനിധി സി.ബി ശെരീഫ്, ഫ്രൻഡ്സ് ക്ലബ് കളനാട് സെക്രട്ടറി രാജു അയ്യങ്കോൽ, എകെജി കലാ കായിക വേദി പ്രതിനിധി ശരത് കെ, ഹാപ്പി ക്ലബ് പ്രധിനിധി റഫീഖ് പാലായി, റെയിൻബൊ ക്ലബ്ബ് സെക്രട്ടറി എ കെ സുലൈമാൻ, കളനാട് യു.എ.ഇ. ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.പി. അബ്ബാസ്, പി.ടി.എ. പ്രസിഡൻ്റ് അബ്ദുൽ റഹ്‌മാൻ, എസ്.എം.സി. ചെയർമാൻ മൗലവി റഹ് മാൻ, എം.പി.ടി.എ. പ്രസിഡൻ്റ് സുചിത്ര തുടങ്ങിയവരും ചടങ്ങിൻ്റെ ഭാഗമാകും.
സ്കൂളിലെ അറബിക് അധ്യാപകനായ അൻവർ സാദിഖ് കൃതജ്ഞത പ്രകാശിപ്പിക്കും. തുടർന്ന് വിദ്യാർത്ഥികളുടെ വർണ്ണാഭമായ കലാപരിപാടികളും മദർ പി.ടി.എ.യുടെ കൈകൊട്ടിക്കളിയും അരങ്ങേറും. ഒരു നൂറ്റാണ്ടുകാലം വിദ്യയുടെയും സ്നേഹത്തിൻ്റെയും തണലായി നിലകൊണ്ട കളനാട് ഗവ. എൽ.പി. സ്കൂൾ യു.പി. സ്കൂളായി ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. 25 വർഷത്തോളം കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പിന്നീട് ജമാഅത്ത് കമ്മിറ്റി തന്നെ മറ്റൊരു സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് അങ്ങോട്ട് മാറ്റുകയായിരുന്നു. എല്ലാ ഭൗതിക സൗകര്യങ്ങളുമുള്ളതിനാൽ സ്കൂളിന് യു.പി. സ്കൂളായി ഉയർത്തപ്പെടാനുള്ള എല്ലാ സാഹചര്യവും നിലവിലുണ്ടെന്നും ഇതിനായി ജനപ്രതിനിധികളെയും വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും സമീപിച്ചിട്ടുണ്ടെന്നും സംഘാടക സമിതി അറിയിച്ചു. കളനാടിൻ്റെ തലമുറകളെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ ഉൾപ്പെടെ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ അബ്ദുല്ല ഹാജി കോഴിത്തിടിൽ, കൺവീനർ മൊയ്തീൻ കുഞ്ഞി കളനാട്, ഹെഡ് മിസ്ട്രസ് ഇൻ ചാർജ്ജ് പി സുബിന, റിട്ട. എച്ച് എം, കെ അജിത, ഗ്രാമ പഞ്ചായത്ത് അംഗം കെ മൈമൂന, പി ടി എ പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ കളനാട് പങ്കെടുത്തു.Photo1 file name: kalanad_school_centenary_press_meet.jpg
Kalanad New Government L.P. School is celebrating its centenary with an inauguration ceremony on Wednesday, April 9th, by MP Rajmohan Unnithan. The school, established in 1925, will host a year-long celebration with various programs. Plans to upgrade the school to a U.P. school are also underway.
#KalanadSchoolCentenary #RajmohanUnnithan #KasaragodEducation #SchoolAnniversary #KeralaSchools #EducationEvent