ഐ.എസ്.സി. പരീക്ഷയില്‍ ഗ്രീന്‍വുഡ്‌സ് സ്‌കൂളിന് നൂറുശതമാനം വിജയം
May 19, 2014, 11:15 IST
കാസര്‍കോട്: (www.kasargodvartha.com 19.05.2014) ജില്ലയില്‍ നിന്നും ആദ്യമായി ഐ.സി.എസ്.സി (ICSE) സിലബസ്സില്‍ 10,+2 (ISC) പരീക്ഷ എഴുതിയ 69 വിദ്യാര്‍ത്ഥികളും മികച്ച വിജയം കൈവരിച്ചതായി സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഐ.സി.എസ്.ഇ. സിലബസ്സില്‍ 10,+2 കോഴ്‌സ് നടത്തുന്ന കാസര്‍കോട് ജില്ലയിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളജ്.
ആകെ പരീക്ഷ എഴുതിയ 69 വിദ്യാര്‍ത്ഥികളില്‍ 34 പേര്‍ സയന്‍സിലും 35 പേര്‍ കൊമേഴ്‌സിലുമാണ് പരീക്ഷ എഴുതിയത്. സയന്‍സ് ഗ്രൂപ്പില്‍ 500 ല്‍ 444 (88.8ശതമാനം) നേടി മുഹമ്മദ് നാസിമും, കൊമേഴ്‌സ് ഗ്രൂപ്പില്‍ നിന്ന് 382 (76.4ശതമാനം) മാര്‍ക്ക് നേടി ഹാജിറ നിഫ്‌റിനും ഒന്നാമതെത്തി. സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയവരില്‍ 14 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 20 പേര്‍ക്ക് ഉയര്‍ന്ന ഫസ്റ്റ് ക്ലാസ്സും ലഭിച്ചു.
10,+2 വിന് റഗുലര്‍ ക്ലാസ്സുകള്‍ക്കൊപ്പം എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസ്സുകള്‍കൂടി ഉള്‍പ്പെടുത്തിയ ഇന്റിഗ്രേറ്റഡ് കോഴ്‌സുകളാണ് ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ ജൂനിയര്‍ കോളജില്‍ നല്‍കുന്നത്. കോഴിക്കോട് ആസ്ഥാനമായ നോബല്‍ ഇന്‍സ്റ്റിറ്റിയ്യൂട്ട് ഓഫ് സയന്‍സുമായി സഹകരിച്ചാണ് എന്‍ട്രന്‍സ് ക്ലാസ്സുകള്‍ നടത്തുന്നത്. ഈ വര്‍ഷത്തെ JEE Main പരീക്ഷ എഴുതിയ ഗ്രീന്‍വുഡ്‌സിലെ 14 വിദ്യാര്‍ത്ഥികളില്‍ രണ്ടുപേര്‍ JEE Advance പരീക്ഷയ്ക്ക് അര്‍ഹത നേടിയിട്ടുണ്ട്. മുഹമ്മദ് നാസിം, മുഹമ്മദ് ജാഫര്‍ ഷരീഫ് എന്നിവരാണ് അര്‍ഹത നേടിയത്.
നാലോളം വിദ്യാര്‍ത്ഥികള്‍ക്ക് കേരള എഞ്ചിനീയറിംഗില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചിട്ടുണ്ട്.
മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പഠനവും എന്‍ട്രന്‍സ് കോച്ചിംഗും തികച്ചും സൗജന്യമായി പഠിക്കാനുള്ള അവസരവും ഒരുക്കും.
2014-15 അക്കാദമിക് വര്‍ഷത്തില്‍ പ്ലസ് വണ്‍ ക്ലാസ്സുകളിലേക്ക് ഉയര്‍ന്ന പഠനനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠിക്കാനുള്ള അവസരവും ഒരുക്കും. പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ മെയ് 28 ന് രാവിലെ 11 മണിക്ക് നടക്കുന്ന മത്സരപരീക്ഷയില്‍ വിജയിക്കുന്ന 20 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അവസരം ലഭ്യമാക്കുക. കാസര്‍കോട് ജില്ലയിലെ ഏതെങ്കിലും ഒരു വിദ്യാലയത്തില്‍ നിന്ന് (SSLC/CBSE/ICSE) പത്താംതരം പാസായവര്‍ക്ക് ഈ മത്സര പരീക്ഷ എഴുതാവുന്നതാണ്. 28ന് രാവിലെ 10 മണിക്ക് തന്നെ വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന് പ്രിന്‍സിപ്പള്‍ പറഞ്ഞു. ഇതിന് മുമ്പ് പരീക്ഷ എഴുതിയവര്‍ വീണ്ടും എഴുതേണ്ടതില്ല.
പത്താം ക്ലാസ്സ് നിലവാരത്തിലുള്ള ഈ പരീക്ഷയ്ക്ക് 60 ഓബ്ജക്റ്റീവ് ചോദ്യങ്ങളാണുണ്ടായിരിക്കുക. കണക്ക്, ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ നിന്നാണ് ചോദ്യങ്ങളുണ്ടാവുക.
ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളിന് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമന്ന പദവി ലഭിച്ചതായും പ്രിന്‍സിപ്പല്‍ അറിയിച്ചു. ഏപ്രില്‍ 30ന് ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിംഗിലാണ് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ മൈനോറിറ്റി സ്റ്റാറ്റസ് സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ തീരുമാനമായത്.
വാര്‍ത്ത സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍ ഐ.എസ്.സി. കോര്‍ഡിനേറ്റര്‍ വിനോദ്, പി.ടി.എ. വൈസ് പ്രസിഡണ്ട് ഫാറുഖ് കാസ്മി, എന്‍ട്രന്‍സ് കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഗിരിധരന്‍, പിടിഎ എക്‌സിക്യൂട്ടീവ് അംഗമായ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അവിഹിതബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റില്‍
Keywords: Malayalam News, Kasaragod, Examination, Students, winners, Central School, greenwoods-public-school, Greenwood-school-director, Education, Rank, Palakunnu.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍