തീ തുപ്പുന്ന തോക്കില്‍ സ്‌നേഹത്തിന്റെ പൂക്കള്‍ വിരിഞ്ഞു; യുദ്ധവിരുദ്ധ ദിനാചരണം വേറിട്ടതായി
Aug 6, 2014, 17:44 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 06.08.2014) വിശറിയില്‍നിന്ന് സമാധാനത്തിന്റെ സൂര്യകിരണങ്ങള്‍ വാനില്‍വിതറി മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്ക് മജീഷ്യന്‍ സുധീര്‍ മാടക്കത്തിന്റെ 'സഡാക്കോ' വിസ്മയ വിരുന്ന്. ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിന്റെയും ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെയും ഭാഗമായി സ്‌കൂളിലെ ഇക്കോ - സാമൂഹ്യശാസ്ത്ര - പൊന്‍പുലരി ക്ലബ്ബുകളാണ് പരിപാടി സംഘടിപ്പിച്ചത്.
തീ തുപ്പുന്ന തോക്കുകളില്‍ സ്‌നേഹത്തിന്റെ പൂക്കള്‍ വിരിച്ചപ്പോള്‍ കുട്ടികള്‍ കൈയടിയോടെ വരവേറ്റു. പൊരുതുന്ന പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പകര്‍ന്നും സമാധാനത്തിന്റെ മുത്തുമാലകള്‍ കോര്‍ക്കാനുള്ള ആഹ്വാനവുമായി അവതരിപ്പിച്ച 'ഐക്യമാല' പുതിയ പാഠങ്ങള്‍ നല്‍കുന്നതായി. പോസ്റ്റര്‍ രചന, യുദ്ധവിരുദ്ധ പ്രതിജ്ഞ, ക്വിസ് മത്സരം, സഡാക്കോ നിര്‍മാണം എന്നിവയും സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് കെ. അബ്ദുല്‍ ഹമീദ് അധ്യക്ഷനായി. പി.ടി.എ പ്രസിഡണ്ട് പി.ബി അബ്ദുര്‍ റഹ്മാന്‍, മാഹിന്‍ കുന്നില്‍, പി. വേണുഗോപാലന്‍, ടി.എം രാജേഷ്, രാജേഷ് കടന്നപ്പള്ളി, വി.വി മുരളി, സി. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Mogral Puthur, School, Students, Kasaragod, Kerala, Education, War, Gun, Flower.