city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇസ്‌ലാമിൽ ഹിജാബ് അനിവാര്യമല്ല; കോളജുകളിലെ ഹിജാബ് നിരോധനത്തിനെതിരെ മുസ്ലീം പെൺകുട്ടികളുടെ ഹർജി കർണാടക ഹൈകോടതി തള്ളി

ബെംഗ്ളുറു: (www.kasargodvartha.com 15.03.2022) കോളജുകളിലെ ഹിജാബ് നിരോധനത്തിനെതിരെ മുസ്ലീം പെൺകുട്ടികളുടെ ഹർജി കർണാടക ഹൈകോടതി തള്ളി. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിലെ അനിവാര്യമായ മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്ന് കോടതി വിധിച്ചു.

  
ഇസ്‌ലാമിൽ ഹിജാബ് അനിവാര്യമല്ല; കോളജുകളിലെ ഹിജാബ് നിരോധനത്തിനെതിരെ മുസ്ലീം പെൺകുട്ടികളുടെ ഹർജി കർണാടക ഹൈകോടതി തള്ളി



ആർടികിൾ 25 പ്രകാരമുള്ള വിദ്യാർഥികളുടെ അവകാശങ്ങൾക്ക് സംസ്ഥാനം ന്യായമായ നിയന്ത്രണമാണ് ഏർപെടുത്തിയിരിക്കുന്നത്, അതിനാൽ ഫെബ്രുവരി അഞ്ചിലെ സർകാർ ഉത്തരവ് അവരുടെ അവകാശങ്ങൾ ലംഘിക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. യൂണിഫോം നിർദേശിക്കാൻ കർണാടക സർകാരിന് അധികാരമുണ്ടെന്നും വിദ്യാർഥികൾക്ക് എതിർക്കാൻ കഴിയാത്ത മൗലികാവകാശങ്ങൾക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണ് യൂനിഫോം എന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങിയ ഹൈകോടതിയുടെ ഫുൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 11 ദിവസത്തെ വാദത്തിന് ശേഷം ഫെബ്രുവരി 25ന് കർണാടക ഹൈകോടതി വിധി പറയാനായി മാറ്റി വച്ചിരുന്നു. നിരവധി ഇടക്കാല അപേക്ഷകൾ സമർപിച്ചിരുന്നുവെങ്കിലും രേഖാമൂലം സമർപിക്കാൻ ഹൈകോടതി ആവശ്യപ്പെട്ടു.

അതേസമയം വിഷയത്തിൽ കൂടിയാലോചന നടത്തി വരികയാണെന്നും വിശദമായപകർപ് കിട്ടിയാൽ അത് വിശകലനം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ശാഹുൽ പറഞ്ഞു.

Keywords:  Karnataka, News, Top-Headlines,  School, Students, College, Court, Court  Order, Education, Hijab not essential practice: Karnataka HC upholds hijab ban. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia