സംസ്ഥാനത്തെ ഹയർ സെകൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 87.94 ശതമാനം പേരും വിജയിച്ചു
Jul 28, 2021, 15:33 IST
തിരുവനന്തപുരം: (www.kasargodvartha.com 28.07.2021) സംസ്ഥാനത്തെ സെകൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. റെകോർഡ് വിജയമാണ് ഇത്തവണ. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത്തവണത്തേത് ഇതുവരെയുള്ള കണക്കിലെ എറ്റവും ഉയർന്ന വിജയം.
സയൻസ് വിദ്യാർഥികളിൽ പരീക്ഷയെഴുതിയ 90.52 ശതമാനം പേരും വിജയിച്ചു. ഹ്യൂമാനിറ്റീസിൽ 80.34 ശതമാനമാണ് വിജയം. കൊമേഴ്സിൽ 89.13 ശതമാനവും, കലാമണ്ഡലത്തിൽ 89.33 ശതമാനം വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.
സയൻസ് വിദ്യാർഥികളിൽ പരീക്ഷയെഴുതിയ 90.52 ശതമാനം പേരും വിജയിച്ചു. ഹ്യൂമാനിറ്റീസിൽ 80.34 ശതമാനമാണ് വിജയം. കൊമേഴ്സിൽ 89.13 ശതമാനവും, കലാമണ്ഡലത്തിൽ 89.33 ശതമാനം വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.
സർകാർ സ്കൂളുകളിൽ 85.02 ശതമാനം വിദ്യാർഥികളും ജയിച്ചപ്പോൾ എയ്ഡഡ് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ 90.37 ശതമാനം പേരും വിജയിച്ചു. അൺ എയ്ഡഡ് സ്കൂളിൽ 87.67 ശതമാനമാണ് വിജയം. സ്പെഷ്യൽ സ്കൂളുകളിൽ നിന്ന് പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. 11 സർകാർ സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി.
എറണാകുളം ജില്ലയിലാണ് എറ്റവും ഉയർന്ന വിജയശതമാനം. 91.11 ശതമാനം. പത്തനംതിട്ടയിലാണ് എറ്റവും കുറവ്. ആകെ 48383 വിദ്യാർഥികൾ എഴുതിയ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
Keywords: News, Kasaragod, Kerala, Education, Plus-two, Result, Examination, Higher Secondary Examination Results Announced.
< !- START disable copy paste --> Keywords: News, Kasaragod, Kerala, Education, Plus-two, Result, Examination, Higher Secondary Examination Results Announced.