city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

V Sivankutty | ഹയര്‍സെകന്‍ഡറി കെമിസ്ട്രി ഉത്തര സൂചിക: വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: (www.kasargodvartha.com) പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക പരിശോധിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സര്‍കാര്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിശദ ചര്‍ചയ്ക്ക് ശേഷം പുതിയ ഉത്തര സൂചിക പ്രസിദ്ധപ്പെടുത്തും. അര്‍ഹതപ്പെട്ട മാര്‍ക് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുമെന്നും ഇതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഉത്തര സൂചികയുമായി ബന്ധപ്പെട്ടുണ്ടായ വിവാദ പശ്ചാത്തലത്തിലാണ് തീരുമാനം. പ്ലസ്ടു കെമിസ്ട്രി ചോദ്യക്കടലാസ് വിഷമം പിടിച്ചതായിരുന്നെന്നും അക്ഷരത്തെറ്റ് ഉണ്ടായിരുന്നുവെന്നുമാണ് ഒരു വിഭാഗം അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്. ഉത്തരസൂചികയും അതുപോലെ തന്നെയായിരുന്നു.

V Sivankutty | ഹയര്‍സെകന്‍ഡറി കെമിസ്ട്രി ഉത്തര സൂചിക: വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഉത്തരങ്ങളിലെ വൈവിധ്യം പരിഗണിക്കാതെയാണു തയാറാക്കിയതെന്നും ഇതു മാറ്റാതെ മൂല്യനിര്‍ണയം നടത്താനാകില്ലെന്നുമാണ് അവരുടെ നിലപാട്. തുടര്‍ച്ചയായി 3 ദിവസം പ്ലസ്ടു കെമിസ്ട്രി മൂല്യനിര്‍ണയ ക്യാംപ് അധ്യാപകര്‍ ബഹിഷ്‌കരിക്കുകയും ചെയ്തു. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഇടപെടുന്നത്.

അധ്യാപകരുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് കണ്ടെത്തിയത്. അതേസമയം, മൂല്യനിര്‍ണയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് സര്‍കുലര്‍ ഇറക്കിയിട്ടുണ്ട്.

Keywords:  Thiruvananthapuram, News, Kerala, Top-Headlines, Education, Examination, Students, Teacher, Minister, State-Board-SSLC-PLUS2-EXAM, ISE-CBSE-12th-Exam, Higher Secondary Chemistry Answer Index: Minister V Sivankutty says that will appoint expert committee.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia