city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശക്തമായ മഴ, റെഡ് അലര്‍ട്ട്: ജില്ലയിലെ മുഴുവന്‍ മദ്രസകള്‍ക്കും ശനിയാഴ്ച (20.07.2019) അവധി

കാസര്‍കോട്: (www.kasargodvartha.com 19.07.2019) ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാസര്‍കോട്ടെ മദ്രസകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സമസ്തയ്ക്ക് കീഴിലുള്ള ജില്ലയിലെ മുഴുവന്‍ മദ്രസകള്‍ക്കും ശനിയാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ബോര്‍ഡ് ജില്ലാ ജനറല്‍ സെക്രട്ടറി എം എ ഖാസിം മുസ്ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് അലി ഫൈസി, സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് എന്നിവര്‍ അറിയിച്ചു.

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള ജില്ലയിലെ മദ്രസകള്‍ക്ക് അവധിയായിരിക്കുമെന്ന് സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി, ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ എന്നിവരും അറിയിച്ചു. ഇതു സംബന്ധിച്ച് റെയ്ഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി അവര്‍ പറഞ്ഞു.

ശക്തമായ മഴ, റെഡ് അലര്‍ട്ട്: ജില്ലയിലെ മുഴുവന്‍ മദ്രസകള്‍ക്കും ശനിയാഴ്ച (20.07.2019) അവധി

ശക്തമായി മഴ തുടരുമെന്ന കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണല്‍ കോളജുകള്‍, അംഗനവാടികള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ഈ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിനുള്ള ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കലക്ടര്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച വെള്ളിയാഴ്ച കാസര്‍കോട്ട് ശക്തമായ മഴയാണ് പെയ്തത്. പല സ്ഥലങ്ങളിലും വെള്ളം കയറി. റോഡുകളും റെയില്‍ പാളങ്ങളും വെള്ളം കയറിയതോടെ ഗതാഗത തടസമുണ്ടായി. റെയില്‍വെ സ്റ്റേഷനുകളിലടക്കം വെള്ളം കയറി. പുഴകളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്.

ശക്തമായ മഴ, റെഡ് അലര്‍ട്ട്: ജില്ലയിലെ മുഴുവന്‍ മദ്രസകള്‍ക്കും ശനിയാഴ്ച (20.07.2019) അവധി

Related News:  അതിശക്തമായ മഴ: ശനിയാഴ്ച (20/07/2019) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Keywords:  Kerala, kasaragod, news, madrasa, Rain, Samastha, Education, Heavy rain, Red Alert: Holiday for Madrassas 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia