വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഇനി ഗൈഡന്‍സ് സെല്‍
Feb 26, 2019, 20:17 IST
കാസര്‍കോട്: (www.kasargodvartha.com 26.02.2019) പത്താം ക്ലാസ് പ്ലസ്ടു പഠനത്തിന് ശേഷം എന്തു ചെയ്യണമെന്ന വിദ്യാര്‍ത്ഥികളുടെ ആശങ്ക തീര്‍ക്കാന്‍ ജില്ലാ കളക്ടറേറ്റില്‍ സംവിധാനമാരംഭിച്ചു. വിവിധങ്ങളായ കോഴ്സുകളുള്ള ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും വേണ്ടി ആരംഭിച്ച ഗൈഡന്‍സ് സെല്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ പ്രത്യേക താല്‍പര്യ പ്രകാരം ആരംഭിച്ച പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ ആയിരംദിനാഘോഷത്തോടനുബന്ധിച്ചാണ് പ്രവര്‍ത്തനമാരംഭിച്ചത്. മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കരിയര്‍ ഗൈഡന്‍സ് മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ 26 പരിശീലകരെ തിരഞ്ഞെടുത്തിട്ടുണ്ട്. പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാലും വരെ സേവനം ലഭിക്കും. ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ശരിയായ ദിശാബോധം നല്‍കി അഭിരുചിക്കനുസരിച്ചുള്ള കൃത്യമായ വിദ്യാഭ്യാസം നേടാന്‍ പ്രാപ്തരാക്കുകയാണ് ഗൈഡന്‍സ് സെല്‍ കൊണ്ടുദ്ദേശിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Students, Study class, Education, Guidance cell for provide guidance to students about Higher Studies
< !- START disable copy paste -->