city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Courses College | മുന്നാട് പീപിള്‍സ് കോളജില്‍ 3 കോഴ്സുകള്‍ക്ക് കൂടി സര്‍കാര്‍ അനുമതി

കാസര്‍കോട്: (www.kasargodvartha.com) ജില്ലയിലെ ആദ്യത്തെ സഹകരണ സ്ഥാപനമായ മുന്നാട് പീപിള്‍സ് കോ-ഓപറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഈ വര്‍ഷം കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ പൂതുതലമുറ കോഴ്സുകളില്‍ ഉള്‍പെട്ട കോഴ്സ് ഉള്‍പെടെ മൂന്ന് കോഴ്സുകള്‍ക്ക് കൂടി സര്‍കാര്‍ അനുമതി നല്‍കിയതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. M.Sc Computer Science with Artificial Intelligence, MCJ, B.Sc Psychology എന്നീ കോഴ്സുകളാണ് തുടങ്ങുന്നത്.
               
Courses College | മുന്നാട് പീപിള്‍സ് കോളജില്‍ 3 കോഴ്സുകള്‍ക്ക് കൂടി സര്‍കാര്‍ അനുമതി

യൂനിവേഴ്സിറ്റി അംഗീകാരം ലഭിക്കുന്നതോടെ ഈ വര്‍ഷം തന്നെ കോഴ്സുകള്‍ തുടങ്ങുന്നതിന് സാധിക്കും. ജോലി സാധ്യതയുള്ള കോഴ്സുകള്‍ ലഭിക്കുന്നത് വിദ്യാഭ്യാസ പരമായി പിന്നാക്കം നില്‍ക്കുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമാണ്. പുതുതായി ആരംഭിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ കോളജ് നമ്പരുകളായ 9895524562, 9947078834, 04994207100 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

വിദ്യാഭ്യാസ രംഗത്ത് 1983 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന കാസര്‍കോട് കോ-ഓപറേറ്റീവ് എഡൂകേഷണല്‍ സൊസൈറ്റിയുടെ കീഴിലാണ് ഈ കോളജ് പ്രവര്‍ത്തിക്കുന്നത്. 2005 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ കോളജില്‍ നിലവില്‍ വ്യത്യസ്തങ്ങളായ 11 ബിരുദ കോഴ്സുകളും രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകളിലുമായി ആയിരത്തി നൂറോളം വിദ്യാര്‍ഥികള്‍ വിവിധ ജില്ലകളില്‍ നിന്നായി ഇവിടെ പഠിച്ചുവരുന്നു.


വാര്‍ത്താസമ്മേളനത്തില്‍ സംഘം വൈസ് പ്രസിഡന്റ് എം അനന്തന്‍, കോളജ് പ്രിന്‍സിപല്‍ ഡോ. സികെ ലൂക്കോസ്, ഭരണസമിതി അംഗം പി ബാലകൃഷ്ണന്‍, സെക്രടറി ഇകെ രാജേഷ് എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Press Meet, Video, Education, College, Government, Munnad People's College, M.Sc Computer Science with Artificial Intelligence, MCJ, B.Sc Psychology, Govt approves 3 more courses in Munnad People's College.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia