city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 02.08.2014

റവന്യൂ റിക്കവറി ഒഴിവാക്കാന്‍ ബാങ്ക് അദാലത്ത് 11ന് തുടങ്ങും

കാസര്‍കോട്, മഞ്ചേശ്വരം ,ഹോസ്ദുര്‍ഗ്ഗ് , വെളളരിക്കുണ്ട് എന്നീ താലൂക്കുകളിലെ ബാങ്ക് വായ്പയെടുത്ത് കുടിശ്ശികയായി റവന്യൂറിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്കായി ആഗസ്റ്റ് 11 മുതല്‍ ബാങ്ക് വായ്പ കുടിശ്ശിക അദാലത്ത് നടത്തുന്നു. അദാലത്തില്‍ റവന്യൂ വകുപ്പ് അധികാരികളും ബാങ്ക് മാനേജര്‍മാരും പങ്കെടുക്കും. കുടിശ്ശികക്കാര്‍ക്ക് നിയമപരമായി ലഭിക്കാവുന്ന പരമാവധി ഇളവുകള്‍ അദാലത്തില്‍ അനുവദിക്കുന്നതാണ്. ബാങ്ക് ലോണുമായി ബന്ധപ്പട്ട് റവന്യൂറിക്കവറി നടപടികള്‍ നേരിടുന്ന എല്ലാ കുടിശ്ശികക്കാരും ജപ്തി നടപടികള്‍ ഒഴിവാക്കി കിട്ടുന്നതിനായി ഈ അവസരം വിനിയോഗിക്കണം. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലോ റവന്യൂ റിക്കവറി തഹസില്‍ദാര്‍ ഓഫീസിലോ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അദാലത്ത് നടക്കുന്ന തീയതി, സ്ഥലം, കുടിശ്ശികക്കാരുടെ വില്ലേജ് എന്നവ യഥാക്രമം താഴെ

ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ ആഗസ്ത് 11 മുതല്‍ ഇനി പറയുന്ന കേന്ദ്രങ്ങളില്‍ അദാലത്ത് നടക്കുന്നതാണ്. ആഗസ്ത് 11ന് ഉദുമ വില്ലേജ് ഓഫീസ്- ബാര,ഉദുമ, പളളിക്കര 2 വില്ലേജുകള്‍ക്ക്, 12ന് പളളിക്കര വില്ലേജ് ഓഫീസ്- പളളിക്കര, പനയാല്‍, 13ന് പെരിയ വില്ലേജ് ഓഫീസ്- പുല്ലൂര്‍, പെരിയ, 16ന് അജാനൂര്‍ വില്ലേജ്- അജാനൂര്‍, ചിത്താരി, 18ന് മടിക്കൈ വില്ലേജ് ഓഫീസ്- മടിക്കൈ, അമ്പലത്തറ, 19ന് നീലേശ്വരം വില്ലേജ് ഓഫീസ്- നീലേശ്വരം , പേരോല്‍, പുതുക്കൈ, 20ന് ചെറുവത്തൂര്‍ വില്ലേജ് ഓഫീസ്- ചെറുവത്തൂര്‍ വില്ലേജ്, 21ന് ചീമേനി വില്ലേജ് ഓഫീസ്- ചീമേനി, കയ്യൂര്‍, ക്ലായിക്കോട്, 22ന് പിലിക്കോട് വില്ലേജ് ഓഫീസ്- കൊടക്കാട്, പിലിക്കോട്, 23ന് പടന്ന വില്ലേജ് ഓഫീസ്- പടന്ന, ഉദിനൂര്‍, 25ന് നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസ്- നോര്‍ത്ത് തൃക്കരിപ്പൂര്‍, സൗത്ത് തൃക്കരിപ്പൂര്‍, 26ന് വലിയപറമ്പ വില്ലേജ് ഓഫീസ്- വലിയപറമ്പ വില്ലേജ്, 27ന് ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ്- ബല്ല, കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് വില്ലേജുകള്‍ക്ക്.

കാസര്‍കോട് താലൂക്കില്‍ ആഗസ്ത് 18ന് ചെങ്കള ഗ്രാമപഞ്ചായത്ത് ഹാള്‍- ചെങ്കള, പാടി, 19ന് മുളിയാര്‍ വില്ലേജ് ഓഫീസ്- മുളിയാര്‍ വില്ലേജ്, 20ന് ആദൂര്‍ വില്ലേജ് ഓഫീസ്- ആദൂര്‍ വില്ലേജ്, 21ന് അഡൂര്‍ പഞ്ചായത്ത് ഹാള്‍- അഡൂര്‍, ദേലംപാടി, 22ന് ബേഡഡുക്ക വില്ലേജ് ഓഫീസ്- ബേഡഡുക്ക, കൊളത്തൂര്‍, മുന്നാട്, 23ന് കളനാട് വില്ലേജ് ഓഫീസ്- കളനാട്, തെക്കില്‍, 25ന് താലൂക്ക് ഓഫീസ് കാസര്‍കോട്- കാസര്‍കോട്, കുട്‌ലു, തളങ്കര, മധൂര്‍, 26ന് നെട്ടണികെ വില്ലേജ് ഓഫീസ്- നെട്ടണികെ, കുമ്പടാജെ, 27ന് ബദിയടുക്ക വില്ലേജ് ഓഫീസ്- ബദിയടുക്ക, നീര്‍ച്ചാല്‍, ബേള, 28ന് കരിവേടകം വില്ലേജ് ഓഫീസ്- ബന്തടുക്ക, കുറ്റിക്കോല്‍, കരിവേടകം വില്ലേജിലെ കുടിശ്ശികക്കാര്‍ക്ക്.

മഞ്ചേശ്വരം താലൂക്കില്‍ ആഗസ്ത് 18 ന് കൃഷിഭവന്‍ വോര്‍ക്കാടി- കടമ്പാര്‍, കൊട്‌ലമൊഗരു, വോര്‍ക്കാടി, മീഞ്ച വില്ലേജ്, 19ന് വില്ലേജ് ഓഫീസ ഹൊസബെട്ടു- ഹൊസബെട്ടു, കുഞ്ചത്തൂര്‍, 20ന് ഉപ്പള വില്ലേജ്- ഉപ്പള, ഇച്ചിലംകോട്, കയ്യാര്‍, 21ന് വില്ലേജ് ഓഫീസ് പൈവളികെ- പൈവളികെ, ബായാര്‍ , 22ന് കോയിപ്പാടിവില്ലേജ് ഓഫീസ്- കോയിപ്പാടി, ബംബ്രാണ, 23ന് ബാഡൂര്‍ വില്ലേജ് ഓഫീസ്- ബാഡൂര്‍, എടനാട്, 27ന് എണ്‍മകജെ വില്ലേജ് ഓഫീസ്- എണ്‍മകജെ, പഡ്രെ, ഷേണി.

വെളളരിക്കുണ്ട് താലൂക്കില്‍ ആഗസ്ത് 21 ന് ഭീമനടി വില്ലേജ് ഓഫീസ്- വെസ്റ്റ് എളേരി, ഭീമനടി , 22ന് മാലോത്ത് വില്ലേജ് ഓഫീസ്- മാലോത്ത് വില്ലേജ്, 25ന് ബേളൂര്‍ വില്ലേജ് ഓഫീസ്- ബേളൂര്‍, തായന്നൂര്‍, കോടോത്ത്, 26ന് പനത്തടി വില്ലേജ്- പനത്തടി, കളളാര്‍ , 27ന്  പരപ്പ വില്ലേജ് ഓഫീസ്- ബളാല്‍, പരപ്പ, 28ന് കിനാനൂര്‍ വില്ലേജ് ഓഫീസ്- കിനാനൂര്‍, കരിന്തളം, 29ന് ചിറ്റാരിക്കല്‍ വില്ലേജ് ഓഫീസ്- ചിറ്റാരിക്കല്‍, പാലാവയല്‍ വില്ലേജുകളിലെ കുടിശ്ശികക്കാര്‍ക്ക് അദാലത്ത് നടത്തും

ദര്‍ഘാസ് ക്ഷണിച്ചു 


കാറഡുക്ക ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന മുളേളരിയയിലെ കാറഡുക്ക ഐസിഡിഎസ് കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക അഡീഷണല്‍ ഐസിഡിഎസ് എന്നീ രണ്ട് പ്രൊജക്ടുകളിലെ അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ കിറ്റ്, ഡിജിറ്റല്‍ വെയിംഗ് സ്‌കെയില്‍ ലഭ്യമാക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ആഗസ്റ്റ് 20ന് വൈകുന്നേരം 3മണി വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 261159, 04994 206922, 9447696727, 9447154227.

റെഡ്‌ക്രോസ്സ് യൂണിറ്റ് രൂപീകരിച്ചു

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വെളളരിക്കുണ്ട് താലൂക്ക് യൂണിറ്റ് രൂപീകരിക്കും. വെളളരിക്കുണ്ട് ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ചേര്‍ന്ന റെഡ്‌ക്രോസ് അംഗങ്ങളുടെ യോഗത്തില്‍ സൂര്യനാരായണഭട്ട് ചെയര്‍മാനും എം. മധുസൂദനന്‍ നായര്‍ കണ്‍വീനറുമായ അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. വെളളരിക്കുണ്ട് തഹസില്‍ദാര്‍ എം. അംബുജാക്ഷന്‍, ജില്ലാ റെഡ്‌ക്രോസ് ജോയിന്റ് സെക്രട്ടറി എച്ച്.എസ് ഭട്ട്, പി.കെ ജോസഫ്, ജോസ്പരപ്പ, ഭവാനിഅമ്മ, തോമസ് രാജപുരം എന്നിവര്‍ സംസാരിച്ചു. സ്ഥിരം താലൂക്ക് തല കമ്മിറ്റി രൂപീകരിക്കുന്നതിന് ആഗസ്റ്റ് 10ന് മൂന്ന് മണിക്ക് ഒടയംചാല്‍ വ്യാപാരഭവനില്‍ യോഗംചേരും. യോഗത്തില്‍ റെഡ്‌ക്രോസ് അംഗങ്ങളാവാന്‍ താത്പര്യമുളളവര്‍ സംബന്ധിക്കണമെന്ന് ജില്ലാ റെഡ്‌ക്രോസ് ചെയര്‍മാന്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.

കന്നട അറിയുന്ന ഉദ്യോഗസ്ഥരെ നിയമിക്കണം 

ജില്ലയിലെ ഭാഷാ ന്യൂനപക്ഷ മേഖലയില്‍ കന്നട അറിയുന്ന ജീവനക്കാരെ നിയമിക്കാന്‍ എല്ലാ ജില്ലാതല ഉദ്യോഗസ്ഥന്‍മാര്‍ക്കും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കേരള സ്റ്റേറ്റ് കന്നട എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സര്‍ക്കാറിന് നല്‍കിയ നിവേദനത്തെതുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ക്ക് നല്‍കിയത്.

പരിസ്ഥിതി സാംസ്‌ക്കാരിക കൂട്ടായ്മ രൂപീകരിക്കുന്നു


വിദ്യാഭ്യാസമുളളവരിലും ബുദ്ധിപരമായ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന പാരിസ്ഥിതിക വിവേകമുളളവരുടെ കൂട്ടായ്മ ലക്ഷ്യമിട്ട് വിദ്യാനഗര്‍ കേന്ദ്രീകരിച്ച് ഹരിതോത്തരം പരിസ്ഥിതി സാംസ്‌ക്കാരിക സംഘം രൂപീകരിക്കുന്നു. ഹരിതോത്തരം കൂട്ടായ്മയുടെ ആലോചനായോഗം ആഗസ്ത് അഞ്ചിന് രണ്ടുമണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഹരിതവല്‍ക്കരണ, സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, സിവില്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ചുളള ഗ്രീന്‍ ക്യാമ്പസ്സ് പ്രവര്‍ത്തനങ്ങളെ പിന്തുണക്കുക, സഹായിക്കുക, പ്രകൃതി - പരിസ്ഥിതി വിഷയമായ പഠനങ്ങള്‍ നടത്തുക, ക്ലാസ്സുകള്‍ സംഘടിപ്പിക്കുക, കലാ- സാംസ്‌ക്കാരിക- സിനിമാ പ്രദര്‍ശനങ്ങള്‍ നടത്തുക. പാരിസ്ഥിതിക- സാംസ്‌ക്കാരിക മേഖലയിലെ വ്യക്തികളേയും പ്രസ്ഥാനങ്ങളേയും ആദരിക്കുക തുടങ്ങിയ കൂട്ടായ്മയുടെ ഉദ്ദേശമാണ് ഗ്രീന്‍ ക്യാമ്പസ് പ്രോഗ്രാം. നോഡല്‍ ഓഫീസര്‍ അറിയിച്ചു.

ഐസ് ക്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു 

മത്സ്യഫെഡിന്റെ അധീനതയിലുളള കാസര്‍കോട് കസബ, ഐസ് പ്ലാന്റിലേക്ക് ഗാല്‍വനൈസ്ഡ് അയണ്‍ ഷീറ്റില്‍ തയ്യാറാക്കിയ ബലപ്പെടുത്തിയ 200 ഐസ്‌ക്യാനുകള്‍ വിതരണം ചെയ്യാന്‍ താത്പര്യമുളളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഓഗസ്റ്റ് 12ന് ഉച്ചയ്ക്ക് രണ്ട് മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 230176.

റേഷന്‍കട അപേക്ഷ ക്ഷണിച്ചു 


പിലിക്കോട് പഞ്ചായത്തിലെ ചന്തേര പടിഞ്ഞാറേക്കര കുനത്തൂരില്‍ പുതുതായി അനുവദിച്ച റേഷന്‍ പൊതുവിതരണ കേന്ദ്രം സ്ഥിരമായി നടത്തുന്നതിന് പട്ടികജാതി വിഭാഗത്തിലുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിതഫോറത്തിലുളള അപേക്ഷ ആഗസ്ത് 12ന് മൂന്ന് മണിക്ക് ജില്ലാ സപ്ലൈ ഓഫീസില്‍ കിട്ടത്തക്കവിധം രജിസ്റ്റര്‍ ചെയ്തയക്കുയോ ജില്ലാ സപ്ലൈ ഓഫീസില്‍ ഹാജരാക്കുകയോ ജില്ലാ ഓഫീസ് സൂപ്രണ്ട് പക്കല്‍ ലഭ്യമാക്കുകയോ വേണം. അപേക്ഷാ ഫോറത്തില്‍ അഞ്ച് രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കണം. കൂടുതല്‍ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ സപ്ലൈ ഓഫീസില്‍ നിന്ന് ലഭിക്കും. അപേക്ഷയോടൊപ്പം അപേക്ഷകന് 15000 രൂപയില്‍ കുറയാത്ത ആസ്തി തെളിയിക്കുന്ന വില്ലേജ് ഓഫീസില്‍ നിന്നും വാങ്ങിയ സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. റേഷന്‍ഷാപ്പ് നടത്തിപ്പില്‍ മുന്‍പരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് , റേഷന്‍ ഡിപ്പോ നടത്താന്‍ ഉദ്ദേശിക്കുന്ന കെട്ടിടം, സ്വന്തമല്ലാത്ത പക്ഷം കെട്ടിടമുടമയുടെ സമ്മതപത്രം എന്നിവ ഹാജരാക്കണം. അപേക്ഷകന് നിയമന ഉത്തരവ് കിട്ടിയാല്‍ മൂന്ന് ദിവസത്തിനകം ജാമ്യസംഖ്യ കെട്ടിവെച്ച് കരാറിലേര്‍പ്പടണം.

പത്താംതരം തുല്യതാ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ 

ആഗസ്ത് 27ന് പത്താംതരം തുല്യതാപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പഠിതാക്കള്‍ക്ക് വേണ്ടി ജില്ലാ സാക്ഷരതാ മിഷന്‍ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ നടത്തും. കാസര്‍കോട് , മഞ്ചേശ്വരം കാറഡുക്ക, ബ്ലോക്കുകളിലെ പഠിതാക്കള്‍ക്ക് വേണ്ടി ആഗസ്റ്റ് ആറിന് ജില്ലാ പഞ്ചായത്ത് അനക്‌സ് ഹാളിലും , പരപ്പ, കാഞ്ഞങ്ങാട്, നീലേശ്വരം ബ്ലോക്കുകളിലെ പഠിതാക്കള്‍ക്ക് വേണ്ടി ആഗസ്ത് ഏഴിന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ക്ലാസ്സ് സംഘടിപ്പിക്കും. പഠിതാക്കളുടെ പരീക്ഷാ സംബന്ധമായ സംശയനിവാരണ ക്ലാസ്സുകളാണ് നടക്കുന്നത്. മുഴുവന്‍ പത്താംതരം തുല്യതാ പഠിതാക്കളും എത്തിച്ചേരണമെന്ന് സാക്ഷരതാമിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
സര്‍ക്കാര്‍ അറിയിപ്പുകള്‍ 02.08.2014


കാറ്റടിക്കാന്‍ സാധ്യത 

അടുത്ത 48 മണിക്കൂറിനുളളില്‍ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്നും മണിക്കൂറില്‍ 45-55കി.മീ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.

മില്‍ക്ക് ടെസ്റ്റര്‍മാര്‍ക്ക് പരിശീലനം

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, നടുവട്ടത്തുളള കേരള സര്‍ക്കാര്‍ ക്ഷീര പരിശീലനകേന്ദ്രത്തില്‍ വെച്ച് കാസര്‍ഗോഡ് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, എന്നീ ജില്ലകളിലെ ക്ഷീര സംഘം ജീവനക്കാരായ മില്‍ക്ക് ടെസ്റ്റര്‍മാര്‍ക്കായി ആഗസ്ത് അഞ്ച് മുതല്‍ ഏഴ് വരെ 3ദിവസത്തെ പരിശീലന പരിപാടി നടത്തുന്നതാണ്, പരിശീലനത്തില്‍ പങ്കെടുക്കുവാന്‍താല്‍പര്യമുളളവര്‍ ആഗസ്ത് അഞ്ചിന് രാവിലെ 10 മണിക്ക് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണെന്ന് അറിയിക്കുന്നു. രജിസ്റ്റട്രേഷന്‍ഫീസ് 10 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് കൊണ്ടുവരേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീരപരിശീലന കേന്ദ്രവുമായി ബന്ധപ്പെടേതാണ്. ഫോണ്‍ നം. 0495 2414579 ഇമെയില്‍: dtcdairyclt@gmail.com.

Keywords:  kasaragod, Kerala, Hosdurg, Bank, Village Office, Manjeshwaram, Education

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia