city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ പുതിയ മാനേജ്‌മെന്റിന് കീഴില്‍

കാസര്‍കോട്: കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിപ്പ് അനിശ്ചിതത്വത്തിലായിരുന്ന മാന്യയിലെ ദ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ 2013 അധ്യയന വര്‍ഷം മുതല്‍ പുതിയ  മാനേജ്‌മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കും. പ്രശസ്ത ഡവലപ്പേഴ്‌സായ വിന്‍ടെച്ച് ഗ്രൂപ്പിന്റെ ഘടകമായ വിന്‍ടെച്ച് അക്കാദമി ഫോര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ആണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

കുട്ടികളുടെ ഭാവിയും രക്ഷിതാക്കളുടെ ഉത്കണ്ഠയും കണക്കിലെടുത്ത്  രക്ഷിതാക്കളുടെയും അധ്യാപകരുടെയും സ്റ്റാഫിന്റേയും അഭ്യര്‍ത്ഥന മാനിച്ച് സാമൂഹിക പ്രതിബദ്ധത എന്ന നിലയ്ക്കാണ് വിന്‍ടെച്ച് ഗ്രൂപ്പ് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ചുമതല ഏറ്റെടുത്തത്.

അന്തര്‍ദേശീയ നിലവാരത്തിലുള്ള ഏറ്റവും മികച്ച റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളാക്കി ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെ മാറ്റിയെടുക്കാനാണ് വിന്‍ടെച്ച് ശ്രമിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് പ്രവര്‍ത്തികള്‍ നടത്തിവരികയാണ്. വിന്‍ടെച്ച് പാമെഡോസ് റസിഡന്‍ഷ്യല്‍ പദ്ധതിക്കകത്ത് ഇതിനാവശ്യമായ സ്ഥലം മാറ്റിവെച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് പഠനത്തോടൊപ്പം സ്‌പോര്‍ട്‌സിലും ഗെയിംസിലും നീന്തലിലും പരിശീലനം നല്‍കും. ഇതിനു പുറമെ ആറാംക്ലാസു മുതല്‍ ഐ.ഐ.ടി, മെഡിക്കല്‍, എഞ്ചിനീയറിംഗ് കോച്ചിംഗും നല്‍കും.

നാലാംക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും കരാട്ടെ, സംഗീതം, ചിത്രകല എന്നിവയിലും പരിശീലനം നല്‍കും. എല്ലാ ക്ലാസുകളും പൂര്‍ണമായി കമ്പ്യൂട്ടറൈസ്ഡ് സ്മാര്‍ട് ക്ലാസുകളാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനുപുറമെ ധാര്‍മികമായ വിദ്യാഭ്യാസം സമന്വയിപ്പിക്കുന്നതിനായി പത്താംക്ലാസ് വരെ സമസ്ത സിലബസിലുള്ള മദ്രസ പഠനവും ഒരുക്കിയിട്ടുണ്ട്.

മതിയായ യോഗ്യതയും പരിചയ സമ്പത്തുമുള്ള മികച്ച അധ്യാപകരായിരിക്കും ക്ലാസുകള്‍ കൈകാര്യം ചെയ്യുക. പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളിലേക്കും സ്‌കൂള്‍ ബസ് സൗകര്യവും ഉണ്ടാകും. വളര്‍ന്നുവികസിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയില്‍ നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരവും മൂല്യവുമുള്ള വിദ്യാഭ്യാസം നല്‍കുക എന്നതാണ് വിന്‍ടെച്ച് ഗ്രൂപ്പിന്റെ ലക്ഷ്യം.

ലത്തീഫ് ഉപ്പള ഗേറ്റ് ചെയര്‍മാനായും ഹനീഫ അരമന മാനേജിംഗ് ഡയറക്ടറായും അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ് വൈസ് ചെയര്‍മാനുമായ സമിതിയാണ് ഈ സംരംഭത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പള ഗേറ്റ്, മാനേജിംഗ് ഡയറക്ടര്‍ ഹനീഫ അരമന, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ മാനേജര്‍ മണി സുബ്രഹ്മണ്യന്‍, പ്രിന്‍സിപ്പാള്‍ ജോഷി അലക്‌സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു.


ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ പുതിയ മാനേജ്‌മെന്റിന് കീഴില്‍

Keywords: Global Public School, Management, Wintech group, Kasaragod, Childrens, Parents, Education, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia