city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശസ്‌നേഹത്തിന്റെയും മതമൈത്രിയുടെയും സന്ദേശവുമായി ആയിരം കുട്ടികള്‍ ഗാന്ധിഗീതം ആലപിച്ചു

കാസര്‍കോട്: (www.kasargodvartha.com 06.10.2016) വന്ദ്യന്‍ ലേകൈക മാന്യന്‍ ഗാന്ധിജി, ഭാരതത്തിന്‍ പാരതന്ത്ര്യം വേരറുപ്പാനായ് മുതിര്‍ന്ന വന്ദ്യന്‍ ലോകൈക മാന്യന്‍ ഗാന്ധിജി എന്ന് തുടങ്ങുന്ന സ്വാതന്ത്ര്യസമര സേനാനി വിദ്വാന്‍ പി കേളുനായര്‍ രചിച്ച ഗാന്ധിഗീതം ആയിരം കണ്ഠങ്ങള്‍ ഏറ്റുചൊല്ലി. മതമൈത്രിയുടെയും ദേശസ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സന്ദേശം വിളംബരം ചെയ്യുന്ന ഗാന്ധിഗീതം നാടിന് ശാന്തി ഗീതമായി.

ഗാന്ധിജയന്തി വാരാഘോഷത്തിന്റേ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നെല്ലിക്കുന്ന് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സിന്റെയും ആഭിമുഖ്യത്തിലാണ് ആയിരം പേര്‍ പാടുന്ന ഗാന്ധി സംഗീതാര്‍ച്ചന സംഘടിപ്പിച്ചത്. പരിപാടി ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. നെല്ലിക്കുന്ന് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സംഗീതാധ്യാപകനായ വെള്ളിക്കോത്ത് വിഷ്ണുഭട്ട് ചിട്ടപ്പെടുത്തിയ ഗാന്ധിഗീതം ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വി എച്ച് എസ് ഇ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ഏറ്റുചൊല്ലി.

ഈ സ്‌കൂളിലെ 1000 വിദ്യാര്‍ത്ഥികള്‍ക്ക് ഗാനം ആലപിക്കാന്‍ ജില്ലാ ഭരണകൂടം പൊതുവേദി ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സാംസ്‌കാരിക പരിപാടികള്‍ക്ക് പൊതുവായ ഇടങ്ങളില്ലാത്തത് ജില്ല നേരിടുന്ന പ്രധാന പ്രശ്‌നമാണ്. കടല്‍തീരത്തോ, ബസ് സ്റ്റാന്‍ഡ് പരിസരത്തോ, റെയില്‍വെ സ്റ്റേഷന്‍ പരിസരത്തോ മറ്റു പൊതുവായ ഇടങ്ങളിലോ ഒത്തുചേര്‍ന്ന് ഗാനമാലപിക്കാന്‍ അവസരമൊരുക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. പരിപാടിയില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിശാലാക്ഷി അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് നാഗേഷ് തെരുവത്ത്, കാസര്‍കോട് ഗാന്ധിദര്‍ശന്‍ സമിതിയിലെ കെ വി രാഘവന്‍ മാസ്റ്റര്‍, നാരായണന്‍ പെരിയ, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രസീത, വൊക്കേഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിന്‍സി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍ ഇ വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനും സംഗീത പ്രതിഭയുമായ ബദിയഡുക്ക കൃഷ്ണ കിഷോര്‍ ആണ് ഗാന്ധി ഗീതത്തിന് കീ ബോര്‍ഡ് വായിച്ചത്. വെള്ളച്ചാല്‍ മാതൃക വിദ്യാലയത്തിലെ സംഗീത അധ്യാപകനായ വൈക്കം നരേന്ദ്രബാബു വയലിനും എസ് രാധാകൃഷ്ണന ഇലത്താളവും വി സുരേഷ് ടാമറിനും രമേശന്‍ പുന്നത്തിരിയന്‍ ട്രിപ്പിള്‍ ഡ്രമ്മും വെള്ളിക്കോത്ത് വിഷ്ണുഭട്ട് ഹാര്‍മോണിയവും മടിക്കൈ ണ്ണി നമ്പൂതിരി, എസ് ജ്യോതിക, കാസര്‍കോട് ശ്രീധരറായി എന്നിവര്‍ തബലയും അവതരിപ്പിച്ചു.

ദേശസ്‌നേഹത്തിന്റെയും മതമൈത്രിയുടെയും സന്ദേശവുമായി ആയിരം കുട്ടികള്‍ ഗാന്ധിഗീതം ആലപിച്ചു

Keywords : Kasaragod, Students, Programme, Inauguration, Education, Musical Programme.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia