സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിനായി തുക കൈമാറി
Jul 23, 2017, 18:45 IST
പൈവളിഗെ: (www.kasargodvartha.com 23.07.2017) സര്‍ക്കാര്‍ വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജി എച്ച് എസ് എസ് പൈവളിഗെ നഗര്‍ സ്കൂളില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് ക്ലാസ് റൂമിന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക കൈമാറി.
കഴിഞ്ഞ ദിവസം നടന്ന സ്കൂള്‍ വികസന സെമിനാറില്‍ വെച്ചാണ് തുകയുടെ ആദ്യ ഗഡു കൈമാറിയത്. 2007 സയന്‍സ് ബാച്ചിന്റെ പ്രതിനിധികളായ മജീദ് പച്ചമ്പളയും, ഇംറാന്‍ നയാബസാറും ചേര്‍ന്ന് മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖിന്റെ സാന്നിധ്യത്തില്‍ സ്കൂളിന് തുക കൈമാറി.
ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ മറ്റു പൂര്‍വ വിദ്യാര്‍ത്ഥികളും പിന്തുടരണമെന്നും ഇതുപോലെയുള്ള ജനകീയ പങ്കാളിത്വം കൊണ്ട് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും എം എല്‍ എ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Paivalika, School, Education, Old student, Fund, MLA, P.B. Abdul Razak, Smart class room.