city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Collectorate march | കാസർകോട്ടെ പ്ലസ് വൺ, ഡിഗ്രി സീറ്റുകളുടെ അപര്യാപ്തത: ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ചൊവ്വാഴ്ച കലക്ട്രേറ്റ് മാർച് നടത്തും

കാസർകോട്: (www.kasargodvartha.com) 'വിദ്യാഭ്യാസം അവകാശമാണ്; ഔദാര്യമല്ല' എന്ന മുദ്രാവാക്യം ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ചൊവ്വാഴ്ച കലക്ട്രേറ്റ് മാർച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്ലസ് വൺ പുതിയ ബാചുകൾ അനുവദിക്കുക, എസ്എസ്എൽസി വിജയികളായ മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പഠനാവസരം ഉറപ്പാക്കുക, ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്.
  
Collectorate march | കാസർകോട്ടെ പ്ലസ് വൺ, ഡിഗ്രി സീറ്റുകളുടെ അപര്യാപ്തത: ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ചൊവ്വാഴ്ച കലക്ട്രേറ്റ് മാർച് നടത്തും

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഗവ. കോളജ് പരിസരത്തു നിന്ന് മാർച് ആരംഭിക്കും. വെൽഫെയർ പാർടി സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രടറി കെ കെ അശ്‌റഫ് മുഖ്യ പ്രഭാഷണം നടത്തും.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് മലബാറിലുള്ള വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഉതകുന്ന വിധം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നതായിരുന്നു 2021 ലെ എൽഡിഎഫിൻ്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. കൂടാതെ നിലവിലുള്ള സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ കോഴ്സുകളും അധിക ബാചുകളും അനുവദിക്കും, വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമുള്ള ഇടങ്ങളില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവദിക്കുമെന്നും പ്രകടന പത്രിക പറഞ്ഞിരുന്നു. ഈ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് സംസ്ഥാന സർകാർ അടിയന്തിരമായി ഇടപെടണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

ജില്ലയിൽ ഇത്തവണ 19,658 വിദ്യാർഥികൾ എസ്എസ്എൽസി വിജയിച്ചു, എന്നാൽ പ്ലസ് വൺ, വിഎച്എസ്ഇ, പോളിടെക്നിക്, ഐടിഐ അടക്കം ആകെ 15,935 സീറ്റുകളാണുള്ളത്. അർഹതയുണ്ടായിട്ടും 3,723 വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സീറ്റ് ലഭിക്കില്ല. മതിയായ ബാചുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ നിശ്ചിത ശതമാനം സീറ്റ് വർധിപ്പിച്ചും താൽക്കാലിക ബാചുകൾ അനുവദിച്ചും നടത്തുന്ന ശ്രമം പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമല്ല. ഒരു ക്ലാസ് മുറിയിൽ ശരാശരി 30 മുതൽ 35 വരെ വിദ്യാർഥികളാണുണ്ടാവേണ്ടത്. എന്നാൽ നിലവിൽ ജില്ലയിൽ 50 മുതൽ 65 വരെ വിദ്യാർഥികൾ ഒരു ക്ലാസിൽ ഞെരുങ്ങിയിരുന്ന് പഠിക്കേണ്ടി വരുന്നു.

സീറ്റ് വർധനവല്ല പുതിയ ബാചുകൾ അനുവദിക്കുകയാണ് വേണ്ടത്. അതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളും ഹയർസെകൻഡറിയായി ഉയർത്തണം. നിലവിലുള്ള മുഴുവൻ ഹയർസെകൻഡറി സകൂളുകളിലും സയൻസ് ബാചുകൾ അനുവദിക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണ്. മെഡികൽ കോളജ് പണി പൂർത്തിയാക്കി മെഡികൽ വിദ്യാഭ്യാസത്തിനുള്ള അവസരമുണ്ടാക്കുക, ലോ കോളജ് യാഥാർത്ഥ്യമാക്കുക, ഗവ.എൻജിനീറിംഗ് കോളജ് അനുവദിക്കുക, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ പോളിടെക്നിക് കോളജ് സ്ഥാപിക്കുക, ജില്ലയിൽ കൂടുതൽ സർകാർ കോളേജുകൾ അനുവദിക്കുക, കൂടുതൽ ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകൾ അനുവദിക്കുക, പുതു തലമുറ കോഴ്സുകൾ ആരംഭിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് സി എ യൂസുഫ്, വെൽഫെയർ പാർടി ജില്ലാ ട്രഷറർ അമ്പൂഞ്ഞി തലക്ലായി, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രടറിമാരായ സന്ദീപ് പെരിയ, റാശിദ് മുഹ്‌യുദ്ദീൻ, കമിറ്റിയംഗങ്ങളായ റാസിഖ് മഞ്ചേശ്വരം, ഇബാദ അശ്‌റഫ്, ശഹ്ബാസ് കോളിയാട്ട് എന്നിവർ പങ്കെടുത്തു.



Keywords:  Kasaragod, Kerala, News, Top-Headlines, Education, Press meet, Protest, Video, Course, College, Fraternity movement to hold Collectorate march on Tuesday. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia