First Rank | നിട്ടെ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടര്‍ ഓഫ് ഫാര്‍മസിയില്‍ ഒന്നാം റാങ്കിന്റെ തിളക്കവുമായി കാസര്‍കോട് സ്വദേശിനി ഫാത്വിമ ഫഹിമ; ശിഷ്യയെ അനുമോദിക്കാന്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് വീട്ടിലെത്തി
Nov 11, 2022, 19:46 IST
മേല്‍പറമ്പ്: (www.kasargodvartha.com) മംഗ്‌ളുറു നിട്ടെ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടര്‍ ഓഫ് ഫാര്‍മസിയില്‍ (Pharm.D) ഒന്നാം റാങ്കിന്റെ തിളക്കവുമായി കാസര്‍കോട് സ്വദേശിനി. മേല്‍പറമ്പ് ഒറവങ്കരയിലെ എംഎ അഹ്മദ് - ഫൗസിയ ദമ്പതികളുടെ മകള്‍ ഫാത്വിമ ഫഹിമയാണ് അഭിമാന നേട്ടം കൈവരിച്ചത്. ആറ് വര്‍ഷത്തെ കോഴ്‌സില്‍ 85 ശതമാനം മാര്‍ക് നേടി സ്വര്‍ണ മെഡലോടെയാണ് ഫഹിമ റാങ്ക് കരസ്ഥമാക്കിയത്.
അപ്സര സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സിയും ചട്ടഞ്ചാല്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ് ടുവും പൂര്‍ത്തിയാക്കിയ ഫഹിമ രണ്ടിടത്തും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി പ്രതിഭ തെളിയിച്ചിരുന്നു. പഠന മേഖലയിലെ മികവിന് പല അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്. റാങ്ക് നേടാനായതില്‍ വളരെ അഭിമാനവും ഏറെ സന്തോഷവുമുണ്ടെന്ന് ഫഹിമ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. എന്‍ജിനീയറായ മറിയം ഫറ ലിബ, വിദ്യാര്‍ഥികളായ ഹാഫിസ ആഇശ ഫദീഹ, ഫാദില്‍ മുഹമ്മദ് എന്നിവര്‍ സഹോദരങ്ങളാണ്.
അതിനിടെ ഫാത്വിമ ഫഹിമയെ അനുമോദിച്ച് ഗുരു കൂടിയായ ചെമ്മനാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകര്‍ വീട്ടിലെത്തി. അപ്സര സ്‌കൂളില്‍ ഫഹിമയുടെ അധ്യാപികയായിരുന്നു സുഫൈജ അബൂബകര്‍. പഞ്ചായത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്മാരായ ആഇശ കെഎ, ശംസുദ്ദീന്‍ തെക്കില്‍, മെമ്പര്‍മാരായ അഹ്മദ് കല്ലട്ര, അമീര്‍ പാലോത്ത്, മറിയ മാഹിന്‍, അബ്ദുല്‍ കലാം സഹദുല്ല, പഞ്ചായത് പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വിജയന്‍ കെവി, ഹനീഫ് സുല്‍ത്വാന്‍, ഇര്‍ശാദ് ബെള്ളിപ്പാടി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Melparamba, Rank, Education, Doctor, Fathima Fahima got first rank in Doctor of Pharmacy from NITTE University.
< !- START disable copy paste -->