city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂള്‍ മാനേജ്‌മെന്റിനെ സ്ഥലത്ത് പ്രവേശിക്കുന്നതിന് കോടതി വിലക്കി

കാസര്‍കോട്: (www.kasargodvartha.com 11/06/2015) സ്‌കൂള്‍ മാനേജ്‌മെന്റിനെ സ്ഥലത്ത് പ്രവേശിക്കുന്നതിന് കോടതി വിലക്കി. മഞ്ചേശ്വരം മണ്ഡലത്തിലെ വോര്‍ക്കാടി ധര്‍മ നഗറിലെ പൊയ്യത്ത് ബയല്‍ മണവാട്ടി ബീവി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്‌മെന്റിനെയാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സ്ഥലത്ത് പ്രവേശിക്കുന്നതിന് കാസര്‍കോട് പ്രിന്‍സിപ്പല്‍ മുനിസിഫ് കോടതി വിലക്കേര്‍പെടുത്തിയത്.

വിദ്യാഭ്യാസ വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് വ്യാജ സ്ഥലരേഖ സമര്‍പ്പിച്ചുവെന്ന പരാതിയിലാണ് കോടതി നടപടി. സ്ഥലം അവകാശികളായ വോര്‍ക്കാടിയിലെ പരേതനായ കെ.ബി അഹമ്മദിന്റെ മക്കളായ സുലൈഖ പാലോത്ത്, ആത്തിക്ക ബീവി ആലൂര്‍ എന്നിവരാണ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ഹരജി സമര്‍പിച്ചത്. തുടര്‍ന്നാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി സ്‌കൂള്‍ മാനേജ്‌മെന്റിനോട് സ്ഥലത്ത് പ്രവേശിക്കരുതെന്നും പരിപാടികള്‍ നടത്തരുതെന്നും ഉത്തരവിട്ടത്.

കെ.ബി അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള 1.85 ഏക്കര്‍ സ്ഥലത്തില്‍ 1.25 ഏക്കര്‍ സ്ഥലം പൊയ്യത്ത് ബയല്‍ മണവാട്ടി ബീവി മഖാം എജ്യുക്കേഷന്‍ ട്രസ്റ്റിന് കീഴില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മണവാട്ടി ബീവി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്‌മെന്റ് തങ്ങളുടെതാണെന്ന് രേഖങ്ങളുണ്ടാക്കി സ്‌കൂള്‍ അംഗീകാരത്തിന് സമര്‍പ്പിച്ചുവെന്നായിരുന്നു ഹരജിയില്‍ വ്യക്തമാക്കിയത്.

പ്രസ്തുത സ്ഥലത്ത് അതിക്രമിച്ചു കയറി മൈതാനം നിര്‍മിക്കാനും കമ്മിറ്റി ഭാരവാഹികള്‍ ശ്രമിച്ചുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഡ്വ. സി.എന്‍ ഇബ്രാഹിം, അഡ്വ. മുഹമ്മദ് ശാഫി എന്നിവര്‍ മുഖാന്തിരമാണ് ഹരജി ഫയല്‍ ചെയ്തത്. ഈ സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി, ഡി.പി.ഐ, കാസര്‍കോട് ജില്ലാ കലക്്ടര്‍, ഡി.ഡി.ഇ, ജില്ലാ പോലീസ് ചീഫ്, വിജിലന്‍സ് ഡി.വൈ.എസ്.പി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

കോടതി ചുമതലപ്പെടുത്തിയ കമ്മീഷന്‍ പ്രസ്തുത സ്ഥലം വെള്ളിയാഴ്ച സന്ദര്‍ശിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സ്‌കൂള്‍ മാനേജ്‌മെന്റിനെ സ്ഥലത്ത് പ്രവേശിക്കുന്നതിന് കോടതി വിലക്കി

സ്‌കൂള്‍ മാനേജ്‌മെന്റിനെ സ്ഥലത്ത് പ്രവേശിക്കുന്നതിന് കോടതി വിലക്കി


Keywords :  Kasaragod, Kerala, School, Education, Court, Management.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia