സ്‌കൂള്‍ ഹൈടെക്ക് ആക്കാന്‍ പ്രവാസികളുടെ കൈത്താങ്ങ്
Jul 31, 2017, 23:11 IST
കോളിയടുക്കം: (www.kasargodvartha.com 31.07.2017) കോളിയടുക്കം ഗവ. യു പി സ്‌കൂള്‍ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി പെരുമ്പള പ്രവാസി സംഘം പ്രവര്‍ത്തകര്‍ സ്‌കൂള്‍ സന്ദര്‍ശിക്കുകയും വികസന നിധിയിലേക്ക് 25,000 രൂപ സംഭാവന നല്‍കുകയും ചെയ്തു. പ്രത്യേകം വിളിച്ചു ചേര്‍ത്ത അസംബ്ലിയില്‍ പെരുമ്പള പ്രവാസി സംഘം സെക്രട്ടറി മാധവന്‍ ബേനൂര്‍ (ഷാര്‍ജ), ട്രഷറര്‍ ജയചന്ദ്രന്‍ വയലാംകുഴി (അജ്മാന്‍), എക്‌സിക്യൂട്ടീവ് അംഗം ഇ മധുസൂദനന്‍ വിഷ്ണുപ്പാറ (ഷാര്‍ജ) എന്നിവര്‍ പ്രതിനിധികളായി പങ്കെടുത്തു.
ജയചന്ദ്രന്‍ വയലാംകുഴിയില്‍ നിന്ന് തുക ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി ഗീത ഏറ്റുവാങ്ങി. പി ടി എ പ്രസിഡന്റ് പി വിജയന്‍ അധ്യക്ഷത വഹിച്ചു. എ നാരായണന്‍ നായര്‍, ഉഷാ രവീന്ദ്രന്‍, കെ മുജീബ് റഹ് മാന്‍, കെ ശശിധരന്‍ അണിഞ്ഞ, കെ വനജ കുമാരി എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ എ പവിത്രന്‍ സ്വാഗതവും വിനോദ് കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Koliyadukkam, School, Education, Development Project, Programme, Inauguration, Expatriates.