city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

1200 ല്‍ 1200 മാര്‍ക്കും നേടി ബല്ലയുടെ അഭിമാനമായി മാറിയ സൂര്യയ്ക്ക് അഭിനന്ദനത്തിന്റെയും അനുമോദനത്തിന്റെയും പ്രവാഹം

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.05.2019) പ്ലസ് ടു സയന്‍സ് വിഷയത്തില്‍ ബല്ല ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1200 ല്‍ 1200 മാര്‍ക്ക് നേടി ചരിത്രം കുറിച്ച സൂര്യ എസ് സുനിലിനെ നഗരസഭാധ്യക്ഷനും സംഘവും വീട്ടിലെത്തി അനുമോദിച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥിനിയാണ് സൂര്യ എസ് സുനില്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉപന്യാസം, പ്രസംഗം എന്നിവക്ക് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ച മുംബൈ ഐ.ഐ.ടി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് സോളാര്‍ അംബാസിഡര്‍ പരിപാടിയില്‍ ജില്ലയെ പ്രതിനിധീകരിച്ച മൂന്നു പേരില്‍ ഒരാള്‍ സൂര്യയായിരുന്നു. അന്താരാഷ്ട്ര പയര്‍ വര്‍ഷത്തോടനുബന്ധിച്ചു മുംബൈയില്‍ നടന്ന സയന്‍സ് സെമിനാറില്‍ സംസ്ഥാനത്തിന്റെ ഏക പ്രതിനിധിയും ആയിരുന്നു. വൈദ്യശാസ്ത്ര പഠനം ലക്ഷ്യമിട്ട് നീറ്റ് അടക്കമുള്ള പ്രവേശന പരീക്ഷകള്‍ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്ന സൂര്യ തുടര്‍ന്ന് സിവില്‍ സര്‍വീസും ലക്ഷ്യമിടുന്നുണ്ട്. കാഞ്ഞങ്ങാട് ബാറിലെ അഡ്വ. എസ്.പി സുനില്‍കുമാറിന്റെയും, ജില്ലാശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് പി വി പുഷ്പലതയുടെയും ഏക മകളാണ്.

കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഗംഗാരാധാകൃഷ്ണന്‍, എന്‍ ഉണ്ണികൃഷ്ണന്‍, പി ഭഗീരഥി, മഹ് മൂദ് മുറിയനാവി തുടങ്ങിയവര്‍ വീട്ടിലെത്തി ഷാള്‍ അണിയിച്ച് അനുമോദിച്ചു.

1200 ല്‍ 1200 മാര്‍ക്കും നേടി ബല്ലയുടെ അഭിമാനമായി മാറിയ സൂര്യയ്ക്ക് അഭിനന്ദനത്തിന്റെയും അനുമോദനത്തിന്റെയും പ്രവാഹം


Keywords:  Kasaragod, Kerala, news, Kanhangad, Felicitated, Student, Education, Exam topper Surya felicitated
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia