city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരീക്ഷാ കാലമെത്തി; ഇനി കുറച്ചുനാളത്തേക്ക് മൊബൈല്‍ ഫോണിന്റെ ഉപയോഗം കുറയ്ക്കാം

തിരുവനന്തപുരം: (www.kasargodvartha.com 22.03.2022) ഇത് പരീക്ഷാ കാലമാണ്. ഇനി കുറച്ചുനാളത്തേക്ക് മൊബൈല്‍ ഫോണിന്റെ ഉപയോഗം കുറയ്ക്കാം. മൊബൈല്‍ ഫോണിന്റെ ഉപയോഗം കുട്ടികളിലെ ശ്രദ്ധ നഷ്ടപ്പെടുത്തുക മാത്രമല്ല, പരീക്ഷാ സമയങ്ങളില്‍ വലിയ സമര്‍ദത്തിന് കാരണമായി മാറുകയും ചെയ്യും. അതിനാല്‍ കുറച്ചുനാളത്തേക്ക് നിങ്ങളുടെ സ്മാര്‍ട് ഫോണുകള്‍ മാറ്റിവയ്ക്കുക.

രാത്രി ഉറങ്ങാന്‍ കിടന്നിട്ട് ഫോണില്‍ നോക്കിയിരുന്ന് പഠനത്തിനായി ഇരിക്കുമ്പോള്‍ ക്ഷീണം തോന്നുന്ന കുട്ടികളുണ്ട്. സമൂഹമാധ്യമങ്ങളുടെ ഉപയോഗം പരമാവധി കുറക്കുക. ഗെയിമിങ് ആപുകളും പരീക്ഷാ സമയത്ത് നിയന്ത്രിക്കാം. സമൂഹമാധ്യമങ്ങള്‍ പരിശോധിക്കുന്നതും, മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതും, സ്മാര്‍ട് ഫോണുകളെ അമിതമായി ആശ്രയിക്കുന്നതുമെല്ലാം സമര്‍ദത്തിന് കാരണമാകുന്ന കാര്യങ്ങളാണെന്ന കാര്യം മറക്കരുത്.

പരീക്ഷാ കാലമെത്തി; ഇനി കുറച്ചുനാളത്തേക്ക് മൊബൈല്‍ ഫോണിന്റെ ഉപയോഗം കുറയ്ക്കാം

എല്ലാ ദിവസവും രാവിലെ കുറച്ച് സമയം വ്യായാമത്തില്‍ ഏര്‍പെടാന്‍ മാതാപിതാക്കള്‍ അവരെ പ്രേരിപ്പിക്കുക. ലളിതമായ സ്‌ട്രെചിങ് വ്യായാമങ്ങള്‍ പിന്തുടരുന്നത് അശ്രദ്ധ, ഏകാഗ്രത നഷ്ടപ്പെടല്‍, സമര്‍ദം, തുടങ്ങിയവയുടെ തീവ്രത കുറിച്ചുകൊണ്ട് പഠനത്തിലേക്ക് മടങ്ങുന്നതിന് മനസിനെ സഹായിക്കും.

Keywords: Thiruvananthapuram, News, Kerala, Top-Headlines, Exam-Fear, Examination, Education, Students, Mobile Phone, Exam; Mobile phone usage can be reduced for a while.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia