എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഇ കെ നയനാര്‍ കോ-ഓപറേറ്റീവ് പ്രൊഫഷണല്‍ എഡ്യൂകേഷന്‍ സ്‌കോളര്‍ഷിപിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: (www.kasargodvartha.com 10.02.2021) സഹകരണ വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ, പെരുമണ്‍, ആറന്‍മുള, പത്തനാപുരം, കിടങ്ങൂര്‍, പുന്നപ്ര, വടകര, തലശ്ശേരി, തൃക്കരിപ്പൂര്‍ എന്‍ജിനിയറിങ് കോളജുകളില്‍ 2020-21 അധ്യായന വര്‍ഷത്തെ ഇ കെ നയനാര്‍ കോ-ഓപ്പറേറ്റീവ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപിന് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടുവിന് 85 ശതമാനത്തില്‍ കുറയാതെ മാര്‍ക് നേടിയ കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ കവിയാത്തതുമായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കള്‍ക്കായി സംവരണം ചെയ്ത സീറ്റില്‍ പ്രവേശനം നേടിയവര്‍ക്ക് മാര്‍ക്കോ വരുമാനമോ നോക്കാതെ സ്‌കോളര്‍ഷിപ്പ് നല്‍കും. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും അതതു കോളജ് പ്രിന്‍സിപ്പല്‍മാരില്‍ നിന്ന് ലഭിക്കും.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Education, Students, scholarship, Engineering students invited to apply for EK Nayanar Co-operative Professional Education Scholarship