വിദ്യാഭ്യാസ മനഃശാസ്ത്ര സെമിനാര്‍ സംഘടിപ്പിച്ചു
Aug 31, 2016, 10:05 IST
ചെമ്മനാട്: (www.kasargodvartha.com 31.08.2016) ആധുനിക വിദ്യാഭ്യാസത്തിലെ മനഃശാസ്ത്രത്തെക്കുറിച്ചും പഠന വൈകല്യങ്ങളെക്കുറിച്ചും താഴെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ വിഷയങ്ങള്‍ ശാസ്ത്രീയമായി പഠിപ്പിക്കുന്നതിലുള്ള രീതികളെ കുറിച്ചും ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന ദ്വിദിന സെമിനാര്‍ സ്‌കൂള്‍ മാനേജര്‍ സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അഷ്‌റഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട്ടുള്ള ബ്രെയിന്‍ വേവ് എജുക്കേഷCല്‍ സര്‍വീസസ് ആന്‍ഡ് ടെക്‌നോളജി എന്ന സ്ഥാപനമാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പ്രൊഫ. മനോജ് ജോസഫ്, ബിജു വി നായര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നവാഗതരായ വിദ്യാര്‍ത്ഥികളില്‍ ഇംഗ്ലീഷ് ഭാഷ പഠനത്തിന്റെ പുതിയ രീതികള്‍ എങ്ങനെ പ്രയോഗികമാക്കാമെന്നു സെമിനാറില്‍ ചര്‍ച്ച ചെയ്തു.
ഭാഷയിലെ വ്യാകരണവും ഉച്ചാരണ ശുദ്ധിയും ഉപകരണങ്ങളുടെ സഹായത്തോടെ സെമിനാറില്‍ സംബന്ധിച്ച അധ്യാപകര്‍ക്ക് കാണിച്ചു കൊടുത്തു. പ്രിന്‍സിപ്പല്‍ സി പത്മനാഭന്‍ സ്വാഗതവും സ്‌കൂള്‍ കണ്‍വീനര്‍ നൗഷാദ് ആലിച്ചേരി നന്ദിയും പറഞ്ഞു.
Keywords : Seminar, Inauguration, Chemnad, School, Students, Education, Educational psychology seminar conducted.