വിദ്യാലയങ്ങള്‍ ഹൈടെക് ആകുന്നു
Nov 21, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 21/11/2016) പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതി പ്രകാരം ഐ സി ടി ഉപകരണങ്ങളും സേവനങ്ങളും ഉറപ്പുവരുത്തുന്നതിനുളള പൊതുപ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ആരംഭിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും എട്ട് മുതല്‍ 12 വരെയുളള ക്ലാസ്സുകളില്‍ ഹൈടെക് സ്‌കൂള്‍ പദ്ധതി നടപ്പിലാക്കും.
ഇതിന്റെ മുന്നോടിയായി സ്‌കൂളുകളിലെ നിലവിലുളള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ഐ ടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ ഐടി കോര്‍ഡിനേറ്റര്‍മാര്‍ക്ക് ഓണ്‍ലൈന്‍ വിവരശേഖരണത്തിനുളള പരിശീലനം നല്‍കും. എസ് ഐ ടി സി, എച്ച് ഐ ടി സി മാര്‍ക്കുളള പരിശീലനം കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ പത്തിന് ഐ ടി അറ്റ് സ്‌കൂള്‍ പ്രൊജക്ട് ജില്ലാ ഓഫീസിലും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ ബുധനാഴ്ച രാവിലെ 10 ന് കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നടക്കും. മുഴുവന്‍ ഐ ടി കോര്‍ഡിനേറ്റര്‍മാരും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ഐടി@സ്‌കൂള്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം പി രാജേഷ് അറിയിച്ചു.
Keywords: Kasaragod, Kerala, school, Education, Students, Department, District, Education institutions become Hing tech.