city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മയക്കു മരുന്ന് കഞ്ചാവ് വില്‍പ്പന: പോലീസ് ജാഗ്രതപാലിക്കണം- എംഎസ്എഫ്

കാസര്‍കോട്: (www.kasargodvartha.com 18/09/2015) കാമ്പസുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും വില്‍പ്പന നടത്തുന്നത് ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ജില്ല കേന്ദ്രീകരിച്ച് ഇതിന് നേതൃത്വം വഹിക്കുന്ന മാഫിയാ സംഘം തന്നെ നിലവിലുണ്ട്. പടഌയിലെ വിദ്യാര്‍ത്ഥിയുടെ തിരോധാനവും ഇത്തരം മാഫിയകളുടെ സാന്നിധ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കഞ്ചാവ് ലഹരി വില്‍പ്പനക്കാരെ കണ്ടെത്തണമെന്നും വിദ്യാര്‍ത്ഥിയുടെ തിരോധാനം സംബന്ധിച്ച് പോലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്നും എംഎസ്എഫ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

മയക്കു മരുന്ന് കഞ്ചാവ് വില്‍പ്പന: പോലീസ് ജാഗ്രതപാലിക്കണം- എംഎസ്എഫ്ജില്ലയിലെ പ്രമുഖ കോളജുകളിലടക്കം മദ്യ മയക്കു മരുന്ന് ഉപയോഗം വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്താനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ഹാശിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, റഊഫ് ബാവിക്കര, ഇര്‍ഷാദ് മൊഗ്രാല്‍, സിഐഎ ഹമീദ്, ഇര്‍ഷാദ് പടന്ന, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അസ്ഹര്‍ എതിര്‍ത്തോട്, ജാബിര്‍ തങ്കയം, ജാഫര്‍ കല്ലഞ്ചിറ, അനസ്, റമീസ് ആറങ്ങാടി, ഖാദര്‍ ആലൂര്‍, സവാദ് അംഗഡിമുഗര്‍, നവാസ് കുഞ്ചാര്‍, ജൗഹര്‍ ഉദുമ, തൗസീഫ് കുറ്റിക്കോല്‍, മജീദ് ബെളിഞ്ചം, സഹദ് അംഗഡിമുഗര്‍, റഫീഖ് വിദ്യാനഗര്‍ പ്രസംഗിച്ചു.

Keywords : Kasaragod, Kerala, MSF, College, Students, Education, Liquor, Drug usage among students; Police to take precautionary steps: MSF.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia