city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂള്‍ പ്രവേശനോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യു കെ ജി വിദ്യാര്‍ത്ഥിനിക്ക് പേപ്പട്ടിയുടെ കടിയേറ്റു

രാജപുരം: (www.kasargodvartha.com 07.06.2019) സ്‌കൂള്‍ പ്രവേശനോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് പേപ്പട്ടിയുടെ കടിയേറ്റു. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ ചുള്ളിക്കര ചെട്ടിക്കാത്തോട്ടത്തിലെ വിനോദ് ജോസഫിന്റെ മകളും യു കെ ജി വിദ്യാര്‍ത്ഥിനിയുമായ ആല്‍സിയ (അഞ്ച്) യ്ക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. തോളിന് പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സ്‌കൂളില്‍ പ്രവേശനോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആല്‍സിയയെ പേപ്പട്ടി കടിച്ചുപറിക്കുകയായിരുന്നു. ബുധനാഴ്ച ചുള്ളിക്കര പയ്യച്ചേരിയിലെ നെടുങ്ങാട്ട് സിബിയുടെ പശുവിന് പേപ്പട്ടിയുടെ കടിയേറ്റിരുന്നു. നാട്ടുകാര്‍ പേപ്പട്ടിയെ പിന്നീട് തല്ലിക്കൊന്നു. രണ്ടു ദിവസങ്ങളിലായി ചുളളിക്കര പ്രദേശത്ത് പേപ്പട്ടി ശല്യം രൂക്ഷമാണ്.

സ്‌കൂള്‍ പ്രവേശനോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യു കെ ജി വിദ്യാര്‍ത്ഥിനിക്ക് പേപ്പട്ടിയുടെ കടിയേറ്റു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Student, Top-Headlines, Education, school, Dog bite, Dog bite; student injured
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia