ജില്ലാ സ്‌കൂള്‍ കായികമേള; കിരീടം ചിറ്റാരിക്കല്‍ ഉപജില്ലയ്ക്ക്
Nov 16, 2014, 08:00 IST
കാസര്‍കോട്: (www.kasargodvartha.com 16.11.2014) താളിപ്പടുപ്പ് മൈതാനിയില്‍ നടന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ 198 പോയിന്റുമായി ചിറ്റാരിക്കല്‍ ഉപജില്ല കിരീടം ചൂടി. 188 പോയിന്റുമായി ആതിഥേയരായ കാസര്‍കോട് രണ്ടാം സ്ഥാനവും 115 പോയിന്റോടെ ബേക്കല്‍ ഉപജില്ല മൂന്നാം സ്ഥാനം നേടി.
ഹൊസ്ദുര്‍ഗ് 111 ഉം ചെറുവത്തൂര്‍ 90 ഉം പോയിന്റുകള്‍ നേടി. ചെറുവത്തൂരിലെ ചീമേനി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത് -52.2. 50 പോയിന്റുമായി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് എച്ച്.എസ്.എസ് രണ്ടും 43 പോയിന്റ് വീതം നേടി ജി.എച്ച്.എസ്.എസ് ഉദുമ, മലോത്ത് കസബ ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. ചെറുവത്തൂര്‍ ഉപജില്ലയ്ക്ക് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മഴകാരണം വൈകിയാണ് മേള തുടങ്ങിയത്. ട്രാക്ക് ചെളിക്കുളമായതിനാല്‍ റിലേ മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

Keywords : Kasaragod, Kerala, Sports, Chittarikkal, Kasaragod, Kanhangad, Hosdurg, Udma, School, Education, District school sports meet: Chittarikal sub district wins.