ജില്ലാ കലോത്സവത്തിനെത്തുന്ന പൂര്‍വവിദ്യാര്‍ത്ഥികള്‍ ഒ.എസ്.എ കൗണ്ടറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം
Jan 4, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 04/01/2016) ജി.എച്ച്.എസ്.എസ്സില്‍ നടക്കുന്ന ജില്ലാ കലോത്സവത്തോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൗണ്ടര്‍ സ്ഥാപിക്കാനും പരമാവധി പൂര്‍വ വിദ്യാര്‍ത്ഥികളെ സംഘടനയുമായി ബന്ധപ്പെടുത്താനും സ്കൂളില്‍ കലോത്സവത്തിന്റെ മുന്നോടിയായി ചേര്‍ന്ന ഒ.എസ്.എ യോഗം തീരുമാനിച്ചു. കലോത്സവം വിജയിപ്പിക്കുന്നതിന് എല്ലാ സഹായ സഹകരണവും നല്‍കും.
നൂറിനോടടുക്കുന്ന സ്കൂളിന്റെ ശതാബ്ദി വാര്‍ഷികം പരമാവധി പൂര്‍വ വിദ്യാര്‍ത്ഥികളെ ഭാഗഭാക്കാക്കി കൊണ്ട് കാസര്‍കോടിന്റെ ആഘോഷമാക്കി മാറ്റാനും യോഗത്തില്‍ അഭിപ്രായമുണ്ടായി.
എ.എസ് മുഹമ്മദ്കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍വാഹക സമിതിയില്‍ അഡ്വ. സി.എന്‍ ഇബ്രാഹിം, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, കെ. നാഗേഷ് ഷെട്ടി, എം.എം ശരീഫ് ആലംപാടി, അബൂബക്കര്‍ ടി.എ തുരുത്തി, സി.എച്ച്. അബ്ദുല്ലക്കുഞ്ഞി, റഹീം ചൂരി, ഉബൈദുല്ലാ കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി കെ.എച്ച് മഹ് മൂദ് സ്വാഗതവും, ഹുസൈന് സിറ്റിസണ്‍ നന്ദിയും പറഞ്ഞു.
Keywords : Kasaragod, Education, School, Students, Meeting, Kalolsavam, OSA.