city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഈ സ്‌കൂളില്‍ ഇനി ഓരോ കുട്ടിയുടെ ജന്മദിനത്തിലും മരങ്ങള്‍ വളരും

ബന്ദിയോട്: (www.kasargodvartha.com 06.07.2017) ജന്മദിനത്തിന് കൂട്ടുകാര്‍ക്ക് മിഠായികള്‍ നല്‍കി പരിസരങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യമൊരുക്കുന്ന ഏര്‍പ്പാടിന് ഇനി ചേവാര്‍ എസ് എസ് എ യു പി സ്‌കൂള്‍ വിദ്യാര്‍ഥികളില്ല. സ്‌കൂളില്‍ നടാനുള്ള ചെടികള്‍ സമ്മാനിച്ചാണ് ഇനി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ജന്മദിനം ആഘോഷിക്കുക. പാഠപുസ്തകങ്ങളിലെ പരിസ്ഥിതി പാഠങ്ങള്‍ പ്രകൃതി സംരക്ഷണത്തിന്റെ മുഖമുദ്രയാക്കിയിരിക്കുകയാണ് ഈ വിദ്യാര്‍ഥികള്‍.

സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഓര്‍മ്മയായിട്ടാണ് ആ മരങ്ങള്‍ വളരുക. മരങ്ങള്‍ സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളും അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. സ്‌കൂള്‍ ലീഡര്‍ ഗൗതമിന്റെ ജന്മദിനത്തിന് സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് സ്‌കൂളിലേക്ക് ചെടികള്‍ നല്‍കിയാണ് വിദ്യാര്‍ത്ഥികളുടെ മാതൃകാ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഈ സ്‌കൂളില്‍ ഇനി ഓരോ കുട്ടിയുടെ ജന്മദിനത്തിലും മരങ്ങള്‍ വളരും

അതോടൊപ്പം സ്‌കൂളിലേക്ക് ലൈബ്രറി പുസ്തകങ്ങളും നല്‍കിയിരുന്നു. പരിസ്ഥിതി ദിനത്തിലാണ് ജന്മദിനങ്ങളില്‍ സ്‌കൂളിലേക്ക് ചെടികള്‍ സമ്മാനിക്കാന്‍ വിദ്യാര്‍ഥികള്‍ പ്രതിജ്ഞ ചെയ്തത്. ഹെഡ്മാസ്റ്റര്‍ ശ്യാംഭട്ട്, അധ്യാപകരായ സരസ്വതി, വിനോദ, രാജേശ്വരി, വിജയന്‍, രവികുമാര്‍, പ്രസാദ റായ് തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.

Keywords:  Kerala, kasaragod, news, Bandiyod, school, Birthday, Students, Education, Different birth day celebration in Chevar school 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia