'അധ്യാപക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്താത്തതിനെതിരെ നടപടി വേണം'
Dec 9, 2013, 12:20 IST
കാസര്‍കോട്: ജില്ലയില്‍ പി.എസ്.സി ലിസ്റ്റില്ലാത്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ താല്‍ക്കാലികമായി അധ്യാപകരുടെ ഒഴിവുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തുന്നതിനായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും നടപ്പാക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നികത്താതെ സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ച് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്ന നടപടി പ്രതിഷേധാര്‍ഹമാണ്.
ഡി.ഡി.ഇ ആവശ്യപ്പെട്ടിട്ടും ചില പ്രധാനാധ്യാപകര്‍ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാത്തതിനെക്കുറിച്ചും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ പി.എസ്.സി ലിസ്റ്റില്ലാത്ത അധ്യാപകരുടെ ഒഴിവുകളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമെന്ന് ഉറപ്പു വരുത്തണം.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോപാലന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കുറ്റിക്കോല്‍ ഗവ. ഹൈസ്കൂളിന് ആര്.എം.എസ്.എ കെട്ടിട നിര്‍മാണത്തിന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അപേക്ഷയില്‍ കുറ്റിക്കോലില്‍ അനുയോജ്യമായ സ്ഥലം അനുവദിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
അഞ്ചങ്ങാടി-പെരുമ്പളക്കടവ് റോഡിലേയും ചെമ്പരിക്ക ജി.യു.പി സ്കൂളിലേയും സ്ഥലം സ്വകാര്യ വ്യക്തികള്‍ കയ്യേറിയതിനെക്കുറിച്ച് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത്, താലൂക്ക് സഭ പ്രതിനിധി, സര്‍വ്വേയര്‍ തുടങ്ങിയവരുള്പെട്ട സംയുക്ത സമിതി ഡിസംബര്‍ 18 ന് പരിശോധന നടത്തും. അണങ്കൂരിലെ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രി 50 കിടക്കകളുളള ആശുപത്രിയായി ഉയര്‍ത്തുന്നതിന് വീണ്ടും സര്‍ക്കാറിനെ സമീപിക്കാന്‍ യോഗം തീരുമാനിച്ചു. മത്സ്യമാര്‍ക്കറ്റുകളില്‍ വില്പനയില് തൂക്കത്തില്‍ ക്രമക്കേട് കാണിക്കുന്നവര്‍ക്കെതിരെ അളവ് തൂക്ക നിയന്ത്രണ വകുപ്പ് നടപടി തുടരും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കുമ്പള, കാസര്‍കോട് മത്സ്യമാര്‍ക്കറ്റുകളില്‍ 30 പേര്‍ക്കെതിരെ നടപടിയെടുത്തു. 78000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിനാല്‍ ചില കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ മുടക്കുന്നതായി താലൂക്ക് സഭ വിലയിരുത്തി. ചെമ്മനാട് പഞ്ചായത്തില്‍ അംഗീകൃത കടവുകളില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അംഗങ്ങള്‍ നിര്‍ദേശിച്ചു.
വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ വസന്ത, മീഞ്ച പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് ഷുക്കൂര്‍, മംഗല്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ അലിമാസ്റ്റര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഇ.കെ നായര്‍, എസ്.എം.എ തങ്ങള്‍, ഷാഫി ചെമ്പരിക്ക, ആമു മുളിയാര്‍, നാഷണല്‍ അബ്ദുല്ല, കാസര്‍കോട് തഹസില്‍ദാര്‍ കെ. ശിവകുമാര്‍ എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാ, താലൂക്ക്തല ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:

Keywords: Kasaragod, Teachers, Education, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752