city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള കേന്ദ്ര സര്‍വകലാശാലയില്‍ രാഷ്ട്രപതിയുമായി വീഡിയോ കോണ്‍ഫറന്‍സ്

പെരിയ: (www.kasargodvartha.com 19/01/2016) രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍, എന്‍.ഐ.ടികള്‍ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ അധ്യാപക - വിദ്യാര്‍ത്ഥി സമൂഹവുമായി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേരള കേന്ദ്രസര്‍വകലാശാല പങ്കെടുത്തു. രാഷ്ട്ര നിര്‍മാണത്തില്‍ യുവാക്കളുടെയും സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെയും പങ്കിനെകുറിച്ചും അതിന്റെ പ്രാധാന്യത്തെയും കുറിച്ചും രാഷ്ട്രപതി തന്റെ പ്രഭാഷണത്തില്‍ ഊന്നല്‍ നല്‍കി.

വിദ്യാര്‍ത്ഥികളിലെ നേതൃത്വപാടവവും സാങ്കേതിക വിദ്യയുടെ ഉപയോഗവും ശരിയായ ദിശയിലുള്ളതാകണമെന്നും ഗവേഷണത്തിലൂടെ നൂതനമായ അറിവുകള്‍ നേടിയെടുക്കണമെന്നും അധ്യാപക - വിദ്യാര്‍ത്ഥി സമൂഹത്തെ രാഷ്ട്രപതി ഉത്‌ബോധിപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് സര്‍വകലാശാലയുടെ പെരിയ തേജസ്വിനി ഹില്‍സ് ക്യാമ്പസിലും, പടന്നക്കാട്, വിദ്യാനഗര്‍ എന്നീ ക്യാമ്പസുകളിലും ഒരേ സമയം നടത്തപ്പെട്ടു.

വീഡിയോ കോണ്‍ഫറന്‍സില്‍ വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ വി. ശശിധരന്‍, ഫിനാന്‍സ് ഓഫീസര്‍ ഡോ. കെ. ജയപ്രസാദ്, സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഡോ. പി. അബ്ദുല്‍ കരീം, വിവിധ വകുപ്പ് തലവന്മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

കേരള കേന്ദ്ര സര്‍വകലാശാലയില്‍ രാഷ്ട്രപതിയുമായി വീഡിയോ കോണ്‍ഫറന്‍സ്


Keywords : Periya, Central University, Programme, President, Education, Kasaragod, Indian President Pranab Kumar Mukherjee, CUK students Video conference with President.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia