വിദ്യാത്ഥികളെ ടെന്‍ഷന്‍ ഫ്രീയാക്കാന്‍ കൗണ്‍സിലിംഗ്
കാസര്‍കോട്: (www.kasargodvartha.com 14.08.2020) കോവിഡ് പശ്ചാത്തലത്തില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് താങ്ങായി എസ് എസ് കെ യുടെ ഏകദിന കൗണ്‍സിലിങ് ക്ലാസുകള്‍. സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ വീടുകളില്‍ ഒറ്റപ്പെടുന്ന കുട്ടികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായകരമാകുന്ന കൗണ്‍സിലിങ് ക്ലാസുകള്‍ ബിആര്‍സികള്‍ വഴിയാണ് നടപ്പാക്കുന്നത്. ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണുന്നതിനായി ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ഒരുക്കിയ പഠന കേന്ദ്രങ്ങളിലാണ് കൗണ്‍സിലിങ് ക്ലാസുകളും സംഘടിപ്പിക്കുന്നത്. സ്‌കൂളൂകളിലെ സൈക്കോ- സോഷ്യോ കൗണ്‍സിലര്‍മാരുടെ സഹകരണത്തോടെ ജില്ലയിലെ 25 കേന്ദ്രങ്ങളിലാണ് കോവിഡ് മാനദണ്ഡം പാലിച്ച് കൗണ്‍സിലിങ്് നല്‍കുന്നത്.
വിദ്യാലയങ്ങള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടെങ്കിലും കൂട്ടുകാരുമായി ഇടപെടാന്‍ കഴിയാത്തതും വീടിനുള്ളില്‍ ഒതുങ്ങേണ്ടി വന്നതും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാനസിക സംഘര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. എഴുത്ത്, വായന എന്നിവ കൃത്യമായി ചെയ്യാന്‍ കഴിയാത്തതും, താന്‍ പഠനത്തില്‍ പിന്നോട്ടു പോകുമോ എന്ന ആശങ്കയും കുട്ടികളിലുണ്ട്. ഇത്തരത്തിലുള്ള കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് എസ് എസ് കെയുടെ നേതൃത്വത്തില്‍ കൗണ്‍ലിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നതെന്ന് ഹോസദുര്‍ഗ് ബി ആര്‍ സി കോര്‍ഡിനേറ്റര്‍ പി ഉണ്ണിരാജന്‍ പറഞ്ഞു.
ഹോസ്ദുര്‍ഗ് ബിആര്‍സിയില്‍ നാല്് കേന്ദ്രങ്ങളിലാണ് കൗണ്‍സിലിങ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ അത്തിക്കോത്ത് എം ജി എല്‍ സി, കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂര്‍ സ്‌കൂള്‍, കോടോംബേളൂര്‍ പഞ്ചായത്തിലെ തൂങ്ങല്‍ പ0നമുറി, പനത്തടിയിലെ പട്ടുവം പ്രതിഭാ കേന്ദ്രം എന്നിവിടങ്ങളിലാണ് ക്ലാസ് നടത്തുന്നത്.
Keywords: News, Kerala, Kasaragod, Student, Education, Counseling, Class, Counseling to make students stress free