city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയഗാനത്തെ അപമാനിച്ച അധ്യാപികക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലാകലക്ടര്‍ക്ക് പരാതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 09/02/2017) ദേശീയഗാനത്തെ അപമാനിച്ച അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാകലക്ടര്‍ക്ക് പരാതി. ദേശീയഗാനത്തെ അപമാനിച്ചതിന് ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മഹ്മൂദ് മുറിയനാവിയാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്.

നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി പഠനം ആയാസരഹിതമാക്കുക എന്ന ഉദ്ദേശത്തോടെയുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തിയതായിരുന്നു മഹമൂദ്. സ്‌കൂള്‍ വിടുമ്പോള്‍ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് കുട്ടികള്‍ ബഹളം വെക്കുകയായിരുന്നു. എഴാംതരം എ ഡിവിഷന്‍ ക്ലാസിലാണ് ദേശീയ ഗാനം മുഴങ്ങുമ്പോഴും വിദ്യാര്‍ത്ഥികള്‍ ബഹളം വെക്കുകയും ആര്‍ത്തുവിളിക്കുകയും ചെയ്തത്.

ദേശീയഗാനത്തെ അപമാനിച്ച അധ്യാപികക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലാകലക്ടര്‍ക്ക് പരാതി


ദേശീയഗാനം അവസാനിച്ച ശേഷം കാര്യമന്വേഷിക്കാന്‍ ക്ലാസിനടുത്തെത്തിയപ്പോള്‍ അധ്യാപിക ക്ലാസില്‍ നിന്നും പുറത്തിറങ്ങി വരുന്നത് കണ്ടുവെന്നും സ്വാഭാവികമായി കാര്യമന്വേഷിച്ചപ്പോള്‍ നിങ്ങളാരാണ് ഇതൊക്കെ ചോദിക്കാന്‍ എന്ന് പറഞ്ഞ് അപമാനിക്കുകയും ചെയ്തുവെന്ന് മഹ്മൂദ് പരാതിയില്‍ പറയുന്നു.

സ്‌കൂളിനെയും അധ്യാപകരെയും നഗരസഭ മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് അധ്യാപിക ആരോപിച്ചുവെന്നും പരാതിയില്‍ ഉണ്ട്. വിദ്യാര്‍ത്ഥികളില്‍ രാജ്യസ്‌നേഹവും ദേശബോധവും വളര്‍ത്തുവാന്‍ പ്രേരിപ്പിക്കേണ്ട അധ്യാപിക തന്നെ ദേശീയഗാനത്തെ അപമാനിക്കുന്ന കാഴ്ച ഏറെ ദു:ഖകരമാണെന്ന് മഹ് മൂദ് പറഞ്ഞു.

സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മഹ് മൂദ് അഭ്യര്‍ത്ഥിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ക്കും പരാതി നല്‍കിയതായി മഹമൂദ് മുറിയനാവി അറിയിച്ചു.

Keywords: Kasaragod, Kerala, Kanhangad, National anthem, Teacher, District Collector, complaint, Hosdurg, Education, school, Hosdurg Government Higher Secondary School, Mahamood, Complaint to District Collector against teacher who insulted National Anthem




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia