മാനദണ്ഡങ്ങൾ പാലിക്കാതെ ക്ലാസുകള്‍ നടത്തുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടിയെന്ന് കളക്ടർ
Feb 10, 2021, 21:14 IST
കാസർകോട്: (www.kasargodvartha.com 10.02.2021) സ്‌കൂളുകളിൽ പഠനം 10, 12 ക്ലാസുകൾക്ക് മാത്രമെന്ന കർശന നിർദേശവുമായി ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു. കേന്ദ്ര-സംസ്ഥാന സർകാരുകളുടെ കോവിഡ് മാർഗനിർദേശങ്ങൾക്കു വിരുദ്ധമായി ജില്ലയിലെ ചില സ്‌കൂളുകളിൽ മറ്റു ക്ലാസുകൾക്ക് കൂടി പഠനം നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർകാറിന്റെ നിർദേശങ്ങൾ ലംഘിക്കുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
ഇത്തരം സ്‌കൂളുകളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്താൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകിയതായും കളക്ടർ അറിയിച്ചു.
Keywords: Kerala,News, Kasaragod, Top-Headlines, District Collector, COVID-19, Education, School, Students, Mask, Corona, Collector said that strict action will be taken against the schools which do not meet the standards of COVID.
< !- START disable copy paste -->