സിവില്‍ സര്‍വീസ് പരീക്ഷകളില്‍ കേരളം പിന്നോക്കം തള്ളപ്പെടുന്നത് സംബന്ധിച്ച് സമഗ്ര പഠനം വേണം: ഹക്കീം കുന്നില്‍
Aug 28, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 28/08/2016) വിദ്യാഭ്യാസ ആരോഗ്യ രംഗത്ത് മറ്റു സംസ്ഥാനങ്ങള്‍ കേരള മോഡല്‍ അനുവര്‍ത്തിക്കുമ്പോള്‍ സിവില്‍ സര്‍വീസ് പോലുള്ള മത്സര പരീക്ഷകളില്‍ കേരളം പിന്നോക്കം തള്ളപ്പെടുന്നത് സംബന്ധിച്ച് സമഗ്ര പഠനം ആവശ്യമാണെന്ന് ഡി സി സി വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍ അഭിപ്രായപ്പെട്ടു. ജവഹര്‍ ബാല ജനവേദി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന സിവില്‍ സര്‍വീസ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സര പരീക്ഷകളില്‍ മികവ് തെളിയിക്കാന്‍ പ്രതിഭാ ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസ തലം മുതല്‍ പരിശീലനം നല്‍കുവാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ചെയര്‍മാന്‍ അഭിലാഷ് പൊയ്‌നാച്ചി അധ്യക്ഷത വഹിച്ചു. ഇ എം ജയപ്രകാശ്, അഡ്വ പി ആര്‍ ജോയി, സാജിദ് മൗവ്വല്‍, സി കെ അരവിന്ദന്‍, ഷാനവാസ് പാദൂര്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, രാജന്‍ കെ പൊയ്‌നാച്ചി, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി, എം ഗിരീഷന്‍ നമ്പ്യാര്‍, ബബിന്‍ നീലേശ്വരം, ശശി ആലത്തും കടവ്, ശശി ചോയ്യംകോട്, ഗിരി കൃഷ്ണന്‍ കൂടാല, അനീഷ് കല്യോട്ട്, റിയാസ് ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ടി വി വേണു ഗോപാലന്‍ പള്ളം സ്വാഗതവും, സിന്ധു പത്മനാഭന്‍ നന്ദിയും പറഞ്ഞു.
Keywords : DCC, Programme, Inauguration, Education, Hakeem Kunnil.