പണം തരാമെന്നും എജുക്കേഷന്‍ സെന്റര്‍ പാര്‍ട്ണര്‍ ഒഴിയണമെന്നും പറഞ്ഞ് വഞ്ചന; കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തു
Oct 5, 2019, 11:27 IST
കാസര്‍കോട്: (www.kasargodvartha.com 05.10.2019) പണം തരാമെന്ന് പറഞ്ഞ് എജുക്കേഷന്‍ സെന്റര്‍ പാര്‍ട്ണര്‍ സ്ഥാനത്തു നിന്നും ഒഴിപ്പിക്കുകയും തുടര്‍ന്ന് പണം നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ ആലക്കോട് കക്കിരിക്കല് ഹൗസിലെ ശശിധരന്റെ മകന് കെ സന്ദീപിന്റെ പരാതിയില്‍ കണ്ണൂര്‍ ഇരിട്ടി ഇരിക്കൂര്‍ പുനര്‍ജനിയിലെ ശ്രീലാജ് ശ്രീനിവാസന് നമ്പ്യാര്‍ക്കെതിരെ (31)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
2016 ലാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ശ്രീലാജും, സന്ദീപും ചേര്‍ന്ന് ഫ്യൂഷര് പ്ലസ് എന്ന പേരില്‍ എജുക്കേഷന്‍ സെന്റര്‍ തുടങ്ങിയത്. തുടര്‍ന്ന് നവംബര്‍ 24ന് പാര്‍ട്ണര്‍ സ്ഥാനത്ത് നിന്നും ഒഴിയണമെന്നും അഞ്ചു ലക്ഷം രൂപയും മാസംതോറും 25,000 രൂപയും നല്‍കാമെന്നും ശ്രീലാജ്, സന്ദീപിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സന്ദീപ് പാര്‍ട്ണര്‍ സ്ഥാനം ഒഴിഞ്ഞു. ആദ്യം ഒരു ലക്ഷം രൂപ നല്‍കുകയും പിന്നീട് പണം നല്‍കാതെ വഞ്ചിക്കുകയും ചെയ്തതോടെയാണ് സന്ദീപ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശ പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് സംഭവത്തില്‍ കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Education, Police, case, court, Cheating against Partner; Police case registered
< !- START disable copy paste -->