കാസർകോട് ഗവ. ഗേൾസ് സ്കൂൾ വി എച് എസ് ഇയിലെ നിലവിലെ കോഴ്സ് മാറ്റുന്നു; പകരം തൊഴിൽ സാധ്യതയുള്ളത് അനുവദിക്കണമെന്ന് ആവശ്യം
Jul 28, 2021, 15:06 IST
കാസർകോട്: (www.kasargodvartha.com 28.07.2021) ഗവ. ഗേൾസ് ഹയർ സെകൻഡറി സ്കൂൾ വി എച് എസ് ഇയിലെ സ്പീച് ആൻഡ് ഓഡിയോ തെറാപിസ്റ്റ് (എസ് എ ടി എ) കോഴ്സ് മാറ്റുന്നു. സംസ്ഥാനത്ത് മൊത്തം ഈ കോഴ്സ് പിൻവലിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം.
പകരമായി ഡയറ്റ് അസിസ്റ്റന്റ് കോഴ്സ് തുടങ്ങാനാണ് തീരുമാനം. എന്നാൽ ഈ സ്കൂളിന്റെ കിലോമീറ്ററുകൾ മാത്രം അകലെയുള്ള തളങ്കര ഗവ. മുസ്ലിം ഹയർ സെകൻഡറി സ്കൂളിലും ഇതേ കോഴ്സ് ആണുള്ളത്. ചുരുങ്ങിയ ജോലി സാധ്യതയുള്ള കോഴ്സ് കൂടിയാണിത്.
ഏറെ തൊഴിൽ സാധ്യതയുള്ള ബയോളജി സ്ട്രീമിൽ തന്നെയുള്ള ബ്യൂടി തെറാപിസ്റ്റ് കോഴ്സ് അനുവദിക്കണമെന്ന് സിജി കോർ റിസോർസ് പേഴ്സൺ നിസാർ പെർവാഡ് ആവശ്യപ്പെട്ടു. ഇതിന് യാതൊരു വിധത്തിലുള്ള അധിക ബാധ്യതയും സർകാരിനില്ലെന്ന് അദ്ദേഹം പറഞ്ഞു.
Keywords: Kasaragod, Kerala, News, Education, Government, GVHSS, School, Girl, Thalangara, Changes current course at VHSE in Kasaragod Govt. Girls School.
< !- START disable copy paste --> ഏറെ തൊഴിൽ സാധ്യതയുള്ള ബയോളജി സ്ട്രീമിൽ തന്നെയുള്ള ബ്യൂടി തെറാപിസ്റ്റ് കോഴ്സ് അനുവദിക്കണമെന്ന് സിജി കോർ റിസോർസ് പേഴ്സൺ നിസാർ പെർവാഡ് ആവശ്യപ്പെട്ടു. ഇതിന് യാതൊരു വിധത്തിലുള്ള അധിക ബാധ്യതയും സർകാരിനില്ലെന്ന് അദ്ദേഹം പറഞ്ഞു.
Keywords: Kasaragod, Kerala, News, Education, Government, GVHSS, School, Girl, Thalangara, Changes current course at VHSE in Kasaragod Govt. Girls School.