Moral education | കര്‍ണാടകയില്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീതയും മഹാഭാരതവും ഉള്‍പെടുത്തുമെന്ന് മന്ത്രി ബി സി നാഗേഷ്
Apr 20, 2022, 07:35 IST
ബെംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടകയില്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീതയും മഹാഭാരതവും ഉള്‍പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ സിലബസില്‍ ഉള്‍പെടുത്തുന്ന ധാര്‍മിക പഠനത്തിന്റെ ഭാഗമായാണ് ഭഗവദ്ഗീത, മഹാഭാരതം, പഞ്ചതന്ത്ര കഥകള്‍ എന്നിവ ഉള്‍പെടുത്തുകയെന്ന് മന്ത്രി വ്യക്തമാക്കി.
ഭഗവദ്ഗീത, മഹാഭാരത പഠനം സ്‌കൂള്‍ സിലബസില്‍ ഉള്‍പെടുത്താനായി ബിജെപി സര്‍കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനോട് എതിര്‍പുയര്‍ന്നതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, ടിപ്പ് സുല്‍ത്വാനെ കുറിച്ചുള്ള ചരിത്രം പാഠപുസ്തകത്തില്‍ നിലനിര്‍ത്തും. ടിപ്പുവിനെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ നിലനിര്‍ത്തിയും ചിലത് നീക്കം ചെയ്തുമായിരിക്കും പുസ്തകമിറക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

Keywords: News, Karnataka, Top-Headlines, Education, School, Minister, Bhagavad Gita, Mahabharata, School curriculum, Bhagavad Gita, Mahabharata to be part of school curriculum.