മൊഗ്രാല്‍പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 'ബാലമുകുളം' പരിപാടി സംഘടിപ്പിച്ചു
Oct 15, 2016, 09:18 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 15/10/2016) കുട്ടികള്‍ക്ക് പോഷകാഹാരമായി നല്കുന്ന മുട്ടകള്‍ പോലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി. സുരേഷ് പറഞ്ഞു. കൃത്രിമ മുട്ടകള്‍ ഇപ്പോള്‍ വിപണിയില്‍ വ്യാപകമായിരിക്കുന്നു. ഇത് വൃക്കയ്ക്കും കരളിനും വയറിനും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും സുരേഷ് പറഞ്ഞു.
കുട്ടികളില്‍ മാരക രോഗങ്ങള്‍ വ്യാപകമാവുകയാണ്. ഐസ്ക്രീം, ലെയ്സ്, ഫാസ്റ്റ് ഫുഡ് ഇവയെല്ലാം കുട്ടികളുടെ മാരക രോഗങ്ങള്‍ക്ക് കാരണമാകുമ്പോള്‍ കമ്പ്യൂട്ടര്‍, ടി വി തുടങ്ങിയവ മാനസിക വൈകല്യങ്ങള്‍ക്ക് കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി മൊഗ്രാല്‍പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച 'ബാലമുകുളം 'സ്കൂള്‍ ആരോഗ്യ പദ്ധതിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആരോഗ്യ സ്റ്റാംന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഹമീദ് ബള്ളൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ അബ്ദുല്‍ ഹമീദ്, പി ബി അബ്ദുല്‍ ഹമീദ്, ഡോ. എം വി ലീല, മാഹിന്‍ കുന്നില്‍, ദീപേഷ് കുമാര്‍ പ്രസംഗിച്ചു.
Keywords : Mogral Puthur, School, Health, Programme, Inauguration, Education, Students.