ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ കുതിച്ചു; രക്ഷകനായി ഓട്ടോ ഡ്രൈവര്‍
Dec 23, 2014, 10:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.12.2014) ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ കുതിച്ചു. സംഭവം കണ്ട ഓട്ടോ ഡ്രൈവറുടെ ധീരത വന്‍ അപകടം ഒഴിവാക്കി. നിയന്ത്രണം വിട്ട കാര്‍ കുതിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പോകുന്നത് കണ്ട ഉടന്‍ ഓട്ടോ ഡ്രൈവറായ ബല്ല ആലയിലെ വിനയന്‍ തന്റെ ഓട്ടോറിക്ഷ കാറിന് കുറുകെ കൊണ്ടുനിര്‍ത്തുകയായിരുന്നു. കാര്‍ ഓട്ടോയിലിടിച്ചാണ് നിന്നത്. അപകടത്തില്‍ ഓട്ടോറിക്ഷയ്ക്ക് കേടുപാട് പറ്റി.
കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെ ചെമ്മട്ടംവയല്‍ ബസ് സ്റ്റോപ്പിനടുത്താണ് സംഭവം. ഓട്ടോറിക്ഷ കുറുകെ ഇട്ടില്ലായിരുന്നുവെങ്കില്‍ കാര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുമായിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. നീലേശ്വരത്ത് നിന്നും മാവുങ്കാലിലേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ടത്.
File Photo |
Keywords : Kasaragod, Bus, Student, School, Education, Car, Auto-rickshaw, Bus Stop.