ജില്ലാ പ്രസിഡണ്ടിന് നേരെ വധശ്രമം: ബുധനാഴ്ച കെ.എസ്.യു സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്
Jan 13, 2015, 23:48 IST
കാസര്‍കോട്: (www.kasargodvartha.com 13.01.2015) ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാറിന് നേരെയുണ്ടായ ആക്രമത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു ബുധനാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തും. കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് വി.എസ് ജോയിയാണ് ഇക്കാര്യം അറിയിച്ചത്.
കെ.എസ്.യു കാസര്‍കോട് ജില്ലാ പ്രസിഡണ്ടായ ബി.പി പ്രദീപ്കുമാറിനെ മഡിയന്‍ കൂലോം ക്ഷേത്രത്തിലെ പാട്ടുത്സവുമായി ബന്ധപ്പെട്ട് പീഠം വഹിച്ചുകൊണ്ടുള്ള യാത്രയ്ക്കിടെയാണ് ഒരു സംഘം അടോട്ട് ക്ലബ്ബ് സമീപത്തുവെച്ച് വൈകിട്ട് 6.30 മണിയോടെ ആക്രമിച്ചത്. മാരകായുധങ്ങളുടെ വെട്ടേറ്റ് തലയ്ക്ക് മുതുകിനും ഗുരുതരമായി പരിക്കേറ്റ പ്രദീപ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Related News:
കെഎസ്‌യു ജില്ലാ പ്രസിഡണ്ടിനുനേരെ ക്ഷേത്ര പരിസരത്ത് ആക്രമണം
Keywords : Kasaragod, KSU, District, President, Attack, Kerala, School, Education, BP Pradeep Kumar, KSU State president VS Joy, Attack against leader: KSU announces statewide protest.