Short Film | ഒമ്പതാം ക്ലാസുകാരനും കൂട്ടുകാരും മൊബൈൽ ഫോണിൽ പകർത്തി ലഹരിക്കെതിരെ തയ്യാറാക്കിയ ഹ്രസ്വ ചിത്രം വൈറൽ
● ഹ്രസ്വചിത്രത്തിന്റെ സംവിധാനവും എഡിറ്റിംഗും കുട്ടികൾ തന്നെയാണ് നിർവഹിച്ചത്.
● ദേവാശിഷിൻ്റെ ആശയമാണ് ഈ ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം.
● തകർപ്പൻ അഭിനയവും ഡയലോഗും ശ്രദ്ധേയം.
കാഞ്ഞങ്ങാട്: (KasargodVartha) ഒമ്പതാം ക്ലാസുകാരനും സുഹൃത്തുക്കളും ചേർന്ന് ലഹരിക്കെതിരെ തയ്യാറാക്കിയ ഹ്രസ്വ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ദേവാശിഷും സുഹൃത്തുക്കളും ചേർന്നു തയ്യാറാക്കിയ ഹ്രസ്വ ചിത്രം ആണ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്. മേൽപറമ്പ് ഇൻസ്പെക്ടർ എ സന്തോഷ് കുമാറിൻ്റെ മകനാണ് ദേവാശിഷ്.
പരീക്ഷയുടെ ഇടവേളകളിൽ സമയം ചിലവഴിക്കാനായി മൊബൈൽ ഫോണിൽ പകർത്തിയ ലഹരിക്കെതിരെയുള്ള ഹ്രസ്വ ചിത്രമാണ് ഇവർ ലഹരിക്കെതിരെ പ്രചാരണത്തിനായി ഉപയോഗിച്ചത്. അമ്പലത്തറ എണ്ണപ്പാറ മോതിരക്കാട് സ്വദേശിയായ ദേവാശിഷിൻ്റെതാണ് ഹ്രസ്വ ചിത്രത്തിന്റെ ആശയം. സംവിധാനവും എഡിറ്റിംഗും നിർവഹിച്ചതും ദേവാശിഷ് തന്നെയാണ്.
Also Read - Scholar | 90ന്റെ നിറവിലാണ് എസ് എം വിദ്യാനഗർ
ആറാം ക്ലാസ് വിദ്യാർത്ഥിനി ദിയ മധുസൂദനൻ, സഹോദരൻ ധ്യാൻവിക്, കൂട്ടുകാരായ അദ്രിനാഥ്, ഡിയോൺ എന്നിവരാണ് കൂടെ അഭിനയിച്ചത്. തകർപ്പൻ അഭിനയവും കിടുക്കാച്ചി ഡയലോഗും കൊണ്ട് ഹ്രസ്വ ചിത്രം ശ്രദ്ധേയമായി.
ഈ വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.
Short film against drugs, created by a ninth-grade student and his friends, has gone viral on social media. The film, shot on a mobile phone, features impressive acting and dialogues.
#AntiDrugFilm #ViralFilm #ShortFilm #KeralaStudents #SocialMedia #Kasargod