അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ മോക് തിരഞ്ഞെടുപ്പ് പ്രചരണവുമായി ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍
Aug 23, 2016, 11:39 IST
പാലക്കുന്ന്: (www.kasargodvartha.com 23/08/2016) ലോക രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത യു എസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരത്തിന്റെ അനുകരണമൊരുക്കി പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ശ്രദ്ധ പിടിച്ചുപറ്റി. സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐ പി എസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ സോഷ്യല്‍ ഡിപ്പാര്‍ട്ടുമെന്റാണ് പരിപാടി ആസൂത്രണം ചെയ്തത്. സാമൂഹിക പ്രശ്‌നങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ എപ്രകാരം സക്രീയമായി ഇടപെടണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു. വിദ്യാര്‍ത്ഥികളുമായി സംവദിച്ച അദ്ദേഹം അവരുടെ ചോദ്യങ്ങള്‍ക്ക് ഉചിതമായ മറുപടികള്‍ നല്‍കി. ഓരോരുത്തരും അവരവരുടെ തൊഴില്‍ നല്ല രീതിയില്‍ ചെയ്യുകയാണെങ്കില്‍ മിക്കവാറും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്നുനടന്ന മോക് അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം വിദ്യാര്‍ത്ഥികളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രിന്‍സിപ്പാള്‍ ഡോ. എം രാമചന്ദ്രന്റെ ആശയത്തിന് അക്കാദമിക് കോര്‍ഡിനേറ്റര്‍ ഷാജിയുടെ നേതൃത്വത്തില്‍ ഗ്രീന്‍വുഡ്‌സ് അധ്യാപകരും വിദ്യാര്‍ത്ഥികളും ആവിഷ്‌കാരം നല്‍കി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അഖില്‍ സി റോണാള്‍ഡ് ട്രമ്പായും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അക്ഷിതാ ബാലന്‍ ഹിലാരി ക്ലിന്റനായും മോഡറേറ്ററായി അധ്യാപകനായ ജിഷാദും രംഗത്തെത്തി.
സ്ഥാനാര്‍ത്ഥികളോട് വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങള്‍ ചോദിക്കുകയും സ്ഥാനാര്‍ത്ഥികള്‍ മറുപടി പറയുകയും ചെയ്തു. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്താനും ഇന്ത്യന്‍ ജനാധിപത്യത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താനുമുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനും ഇത്തരം പരിപാടികള്‍ ഉപകരിക്കുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു.
കോട്ടയത്ത് നടന്ന ഐ സി എസ് ഇ കള്‍ചറല്‍ ഫെസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ അക്ഷയ് പ്രസാദിനുള്ള 10000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും ഉദ്ഘാടന സമ്മേളനത്തില്‍ ഋഷിരാജ് സിംഗ് സമ്മാനിച്ചു. പി ടി എ പ്രസിഡണ്ട് ഫറൂഖ് കാസ്മി, മദര്‍ പി ടി എ പ്രസിഡണ്ട് റയീസാ ഹസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷാജി എ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ചന്ദ്രന്‍ സി നന്ദിയും പറഞ്ഞു.
Keywords : President, Palakunnu, School, Education, Students, Inauguration, Green Woods School, American President election.