ഒടുവില്‍ തീരുമാനമായി; സംസ്ഥാന സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട്ട് നടക്കും, മന്ത്രിയുടെ ഇടപെടല്‍ കലാമാമാങ്കം സ്വന്തം മണ്ഡലത്തിലെത്തിച്ചു
Aug 2, 2019, 19:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.08.2019) ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നവംബര്‍ അവസാനവും ഡിസംബര്‍ ആദ്യവുമായി കാഞ്ഞങ്ങാട്ട് നടക്കും. ഇതുസംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്. തീയ്യതി സംബന്ധിച്ച അന്തിമ തീരുമാനം കാഞ്ഞങ്ങാട് ചേരുന്ന അംഗീകൃത അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്‍ കൈക്കൊള്ളും.
60-ാമത് സംസ്ഥാന കലോത്സവം കാഞ്ഞങ്ങാട് അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് അനുവാദം നല്‍കിയത്. 1991 ലാണ് അവസാനമായി സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍കോട് നടന്നത്. കഴിഞ്ഞ വര്‍ഷം നടന്ന കലോത്സവത്തിലാണ് 2019 ലെ സ്‌കൂള്‍ കലോത്സവം കാസര്‍കോട്ട് നടത്താമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് കലാമാമാങ്കം കാസര്‍കോട് നടത്തണോ കാഞ്ഞങ്ങാട് നടത്തണോ എന്ന ചര്‍ച്ച പുരോഗമിച്ചുവരികയായിരുന്നു. ഇതിനു പിന്നാലെയാണ് തിരുവനന്തപുരത്ത് ചേര്‍ന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ കാഞ്ഞങ്ങാട്ട് നടത്താന്‍ തീരുമാനമായത്. സ്ഥലം എം എല്‍ എയും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ ഇ ചന്ദ്രശേഖരന്റെ ശക്തമായ ഇടപെടലും ഇതിന് പിന്നിലുണ്ട്.
കലോത്സവത്തിന് കാഞ്ഞങ്ങാടും പരിസരങ്ങളിലുമായി 40ല്‍പരം വേദികളാണ് കണ്ടെത്തിയിട്ടുള്ളത്. സ്‌കൂള്‍ കലോത്സവ ഒരുക്കങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു. ചരിത്രത്തില്‍ ആദ്യമായി ഏഷ്യയിലെ തന്നെ ഒന്നാമത്തെ കലാ മാമാങ്കത്തിന് കാഞ്ഞങ്ങാട്ടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പ്രതിനിധികളും സാംസ്‌കാരിക സംഘടനകളും ഒരുക്കം തുടങ്ങി കഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Education, School-Kalolsavam, 2019 State School Kalolsavam will be conducted in Kanhangad
< !- START disable copy paste -->