city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയില്‍ അംഗീകാരമില്ലാത്ത 103 സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു; നടപടിക്കെതിരെ 27 സ്‌കൂളുകള്‍ കോടതിയില്‍

കാസര്‍കോട്: (www.kasargodvartha.com 18.03.2018) കാസര്‍കോട് ജില്ലയില്‍ നിയമവിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന 103 സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിന് അധികൃതര്‍ നടപടി തുടങ്ങി. സംസ്ഥാന പാഠ്യപദ്ധതിയില്‍ സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ ഇത്തരം സ്‌കൂളുകളുടെ മാനേജ്മെന്റുകളും അധ്യാപകരും അങ്കലാപ്പിലാണ്.

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ അംഗീകാരം സ്‌കൂള്‍ നടത്താനുള്ള അംഗീകാരമോ അഫിലിയേഷനോ അല്ലാത്തതിനാല്‍ ഇതിന്റെ കീഴിലുള്ള സ്‌കൂളാണെങ്കിലും സര്‍ക്കാരിന്റെ അംഗീകാരം ഇല്ലാത്തതാണെങ്കില്‍ നടപടിയുമായി മുന്നോട്ടുപോകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി. പാര്‍ലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ചാണ് കേരള, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിലായി അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. ജില്ലയില്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള 103 സ്‌കൂളുകളില്‍ ഏതാനും സ്‌കൂളുകളുമായി ബന്ധപ്പെട്ടവര്‍ തങ്ങള്‍ സിബിഎസ്ഇ അംഗീകാരം നേടിയിട്ടുള്ളതായി അറിയിച്ചിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയിട്ടില്ല.

കാസര്‍കോട് ജില്ലയില്‍ അംഗീകാരമില്ലാത്ത 103 സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു; നടപടിക്കെതിരെ 27 സ്‌കൂളുകള്‍ കോടതിയില്‍

വിദ്യാഭ്യാസ അവകാശനിയമത്തിനു വിരുദ്ധമായി തുടര്‍ന്നു പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ദിവസം 10,000 പിഴ നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെയോ ഒരു വിധ അംഗീകാരവുമില്ലാത്ത വിദ്യാലയങ്ങള്‍ വിദ്യാഭ്യാസ അവകാശനിയമം ലംഘിച്ചു പ്രവര്‍ത്തിക്കുന്നത് വളരെ ഗുരുതരവും ശിക്ഷാര്‍ഹവുമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നേരത്തേ നോട്ടിസ് നല്‍കിയിരുന്നു.

ഈ സ്ഥാപനങ്ങള്‍ പൂട്ടി ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസില്‍ വിവരം അറിയിക്കണമെന്ന് കഴിഞ്ഞ വര്‍ഷം മേയിലാണ് നോട്ടിസ് നല്‍കിയിരുന്നത്. ഇതു ലംഘിച്ചു പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് വീണ്ടും നോട്ടിസ് നല്‍കി റദ്ദാക്കല്‍ നടപടികള്‍ എടുത്തിട്ടുള്ളത്. സംസ്ഥാന സിലബസിന്റെ 58, സിബിഎസ്ഇ 38 വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയാണ് റദ്ദാക്കല്‍ നടപടികളിലുള്ളത്. അതിനിടെ റദ്ദാക്കലിനെതിരെ 27 വിദ്യാലയങ്ങള്‍ കോടതിയെ സമീപിച്ചതോടെ ഈ പ്രശ്നത്തില്‍ നിയമയുദ്ധവും മുറുകിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ റദ്ദാക്കലുമായി ബന്ധപ്പെട്ട് അന്തിമ പട്ടിക ഇറക്കിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, School, Education, Teachers,103 Unaided Schools will close in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia