city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്കൂളുകളിൽ കോവിഡ് റിപോർട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും നിർദേശങ്ങൾ; കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം; ശരിയായ രീതിയിൽ ഡബിൾ മാസ്ക് ധരിക്കുക; കടകളിൽ കയറുന്നത് ഒഴിവാക്കുക; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

കാസർകോട്: (www.kasargodvartha.com 16.12.2021) അധ്യാപകരും വിദ്യാർഥികളും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡികൽ ഓഫീസർ അറിയിച്ചു. ജില്ലയിലെ സ്കൂളുകളിൽ കോവിഡ് റിപോർട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ താഴെയുള്ള കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
 
സ്കൂളുകളിൽ കോവിഡ് റിപോർട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും നിർദേശങ്ങൾ; കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം; ശരിയായ രീതിയിൽ ഡബിൾ മാസ്ക് ധരിക്കുക; കടകളിൽ കയറുന്നത് ഒഴിവാക്കുക; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

1. മൂക്കും വായയും മറയുന്ന വിധം ശരിയായ രീതിയിൽ ഡബിൾ മാസ്ക് ധരിക്കുക.

2. സോപും വെളളവും ഉപയോഗിച്ച് കൈകഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുകയോ ചെയ്യണം .

3. കൂട്ടംകൂടരുത്. ചുരുങ്ങിയത് 2 മീറ്റർ അകലം പാലിക്കണം.

4 , ആഹാരം, കുടിവെളളം, പഠന സാമഗ്രികൾ എന്നിവ പരസ്പരം കൈമാറരുത്.

5. പനി, ചുമ, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്കൂളിൽ പോകരുത്. ഇത്തരം ലക്ഷണങ്ങളുള്ളവർ സമീപത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടുകയും ഇക്കാര്യം അധ്യാപകരെ അറിയിക്കേണ്ടതുമാണ്.

6. സ്കൂളിൽ പോകുമ്പോഴും സ്കൂളിൽ നിന്നും മടങ്ങുമ്പോഴും കടകളിൽ കയറുന്നത് ഒഴിവാക്കുക. സ്കൂൾ വിട്ടാലുടൻ വീട്ടിലേക്ക് മടങ്ങുക .

7. വീട്ടിലെത്തിയ ഉടൻ ധരിച്ച വസ്ത്രങ്ങൾ സോപ് വെളളത്തിലോ ഡിറ്റർജന്റ് ഉപയോഗിച്ച വെളളത്തിലോ മുക്കി വെച്ചതിന് ശേഷം കുളിക്കുക.

8. വീട്ടിലുളള കുട്ടികൾ, മുതിർന്നവർ , കിടപ്പിലായവർ എന്നിവരുടെ അടുത്ത് കുളച്ചതിന് ശേഷം മാത്രം പോകുക.

9. മാസ്കുകൾ അലക്ഷ്യമായി ഇടരുത്. തുണി മാസ്ക് കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഡിസ്പോസിബിൾ മാസ്കുകൾ കത്തിച്ചു കളയുക .

10. വ്യക്തിശുചിത്വം, പരിസര ശുചിത്വം , പോഷകാഹാരം എന്നിവ ശീലമാക്കുക.

11. അധ്യാപകർ ശരിയായവിധം മാസ്ക് ധരിച്ചു കൊണ്ട് മാത്രം ക്ലാസെടുക്കുക.

12.സ്റ്റാഫ് റൂമുകളിൽ ഇരിക്കുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കുക.

Keywords:  Kerala, News, Kasaragod, Top-Headlines, School, Students, Education, COVID-19, Corona, Teacher, Health-Department, District Administration with instructions for teachers and students.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia