സംസ്ഥാന എന്‍ എസ് എസ് പുരസ്‌കാരങ്ങള്‍ മുള്ളേരിയ സ്‌കൂളിന് സമ്മാനിച്ചു
Sep 26, 2016, 10:30 IST
മുള്ളേരിയ: (www.kasargodvartha.com 26/09/2016) സംസ്ഥാന എന്‍ എസ് എസ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി വിദ്യഭ്യാസ മന്ത്രി സി രാവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 2015-16 വര്‍ഷത്തിലെ ഏറ്റവും നല്ല യൂണിറ്റിനുള്ള പുരസ്‌കാരം ലഭിച്ച ജി വി എച്ച് എസ് എസ് മുള്ളേരിയയ്ക്കു വേണ്ടി പ്രിന്‍സിപ്പല്‍ നാരായണന്‍, ശാഹുല്‍ ഹമീദ്, ടിജോ സിറിയക് എന്നിവരും പ്രോഗ്രാം ഓഫീസര്‍ക്കുള്ള പുരസ്‌കാരം ഇതേ സ്‌കൂളിലെ പ്രോഗ്രാം ഓഫീസര്‍ ആയിരുന്ന ശാഹുല്‍ ഹമീദും ഏറ്റുവാങ്ങി.
മന്ത്രി സി രവീന്ദ്രനാഥ് കൃഷി, മന്ത്രി സുനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. ഏറ്റവും നല്ല സര്‍വകലാശാലയ്ക്കുള്ള പുരസ്‌കാരം എം ജി സര്‍വകലാശാലയ്ക്ക് വേണ്ടി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ഏറ്റവും നല്ല ഡയറക്ടറേറ്റിനുള്ള പുരസ്‌കാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്കു വേണ്ടി ഡയറക്ടര്‍ കെ പി നൗഫലും ഏറ്റുവാങ്ങി.
കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീര്‍, ടെക്‌നിക്കല്‍ വിദ്യാഭ്യാസം ഡയറക്ടര്‍ വിജയകുമാര്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കെ പി നൗഫല്‍, എന്‍ എസ് എസ് റീജിയണല്‍ ഡയറക്ടര്‍ സജിത്ത് ബാബു, ഐ വി സോമന്‍ തുടങ്ങിയര്‍ സംസാരിച്ചു. സ്റ്റേറ്റ് ലൈസന്‍ ഓഫീസര്‍ ഡോ. പ്രകാശ് സ്വാഗതവും പി വി വത്സരാജന്‍ നന്ദിയും പറഞ്ഞു.
Keywords : NSS, Award, Mulleria, School, Education, Students.