വിദ്യാര്‍ത്ഥികളില്‍ ആത്മ വിശ്വാസം തീര്‍ത്ത് എക്സലന്‍സി ടെസ്റ്റ്
Jan 24, 2016, 10:00 IST
സീതാംഗോളി: (www.kasargodvartha.com 24/01/2016) എസ്.എസ്.എഫിനു കീഴില്‍ വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യ സംഘടിപ്പിച്ച എക്സലന്‍സി ടെസ്റ്റ് മുഗു സെക്ടറില്‍ സമാപിച്ചു. വിദ്യാര്‍ത്ഥികളില്‍ ആത്മ വിശ്വാസം ജനിപ്പിക്കുന്നതിനും, പരീക്ഷാപ്പേടി ഇല്ലാതാക്കുന്നതിനും എക്സലന്‍സി ടെസ്റ്റും അനുബന്ധിച്ച് നടന്ന മോട്ടിവേഷന്‍ ക്ലാസും കാരണമായി.
എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, മാത്ത മാറ്റിക്സ് എന്നീ വിഷയങ്ങളിലും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് വിഷയത്തിലുമായിരുന്നു പരീക്ഷ. അധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും മികച്ച പ്രതികരണമാണ് എക്സലന്‍സി ടെസ്റ്റിന് ലഭിച്ചത്.
മുഗു സെക്ടറില്‍ മൂന്ന് കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. 250 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. സീതാംഗോളി യൂണിറ്റി വുമണ്‍സ് കോളജില്‍ ഫൈസല്‍ സഖാഫി മുഗു, മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറിയില്‍ ഇഖ്ബാല്‍ സങ്കായംകര, മുഹിമ്മാത്ത് ഹൈസ്കൂളില്‍ അഷ്കര്‍ ഊജംപദവ് എന്നിവര്‍ സെന്റര്‍ ചീഫുമാരായി. മോട്ടിവേഷന്‍ ക്ലാസിന് സഈദ് മാസ്റ്റര്‍ പെര്‍ളാടം, അബ്ദുസ്സലാം സഖാഫി പാടലടുക്ക നേതൃത്വം നല്കി.
അബ്ദുല്‍ ലത്വീഫ് സഖാഫി മുണ്ട്യത്തടുക്ക, ഫാറൂഖ് സഖാഫി കര, ഉനൈസ് ഊജംപദവ്, ഹാരിസ് സീതാംഗോളി, അമീന് മുഹിമ്മാത്ത്, ഹബീബ് കര, ബഷീര്‍ ഹിമമി സഖാഫി, ഉബൈദ് കര, അബ്ദുര്‍ റഹീം മുസ് ലിയാര്‍, അബ്ദുല്‍ ലത്വീഫ് മുസ് ലിയാര്‍ എന്നിവര്‍ പരീക്ഷാ സെന്റര്‍ കണ്‍ട്രോളര്‍മാരായിരുന്നു.
Keywords : Seethangoli, Education, Students, Examination, SSF, Mugu, Excellence Test.