city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റ­സി­ഡന്‍­സ് അ­സോ­സി­യേ­ഷന്‍ രൂ­പ­വല്‍­ക­രിച്ചു

റ­സി­ഡന്‍­സ് അ­സോ­സി­യേ­ഷന്‍ രൂ­പ­വല്‍­ക­രിച്ചു
കാസര്‍­കോട് : നു­ള്ളി­പ്പാ­ടി പി.എം.എ­സ്. റോ­ഡ് കേ­ന്ദ്ര­മാ­ക്കി താ­മ­സി­ക്കു­ന്ന വീ­ട്ടു­കാര്‍ ചേര്‍­ന്ന് നേ­താ­ജി റസി­ഡന്‍­സ് അ­സോ­സി­യേ­ഷന്‍ എ­ന്ന പേ­രില്‍ സംഘ­ട­ന രൂ­പ­വല്‍­ക­രിച്ചു. വിവി­ധ ജ­ന­വി­ഭാ­ഗ­ങ്ങള്‍­ക്കി­ട­യില്‍ മ­ത­സൗ­ഹാര്‍ദ്ദം, പ­ര­സ്­പ­ര സ­ഹ­ക­ര­ണം എന്നി­വ ഉ­റ­പ്പു­വ­രു­ത്തു­ന്ന­തിനും ആ­രോ­ഗ്യ ബോ­ധ­വല്‍­ക്ക­രണം, മാ­ലി­ന്യ സം­സ്­ക്ക­രണം, കു­ട്ടി­ക­ളു­ടെ വി­ദ്യാ­ഭ്യാ­സ പ്രോല്‍­സാ­ഹനം, വിവി­ധ ക്ഷേ­മ പ്ര­വര്‍­ത്ത­ന­ങ്ങള്‍ തു­ട­ങ്ങി­യ­വ ന­ട­ത്തു­ന്ന­തി­നു­മാ­ണ് സംഘ­ട­ന രൂ­പീ­ക­രി­ച്ചത്. നൂ­റില്‍പ­രം വീ­ടു­ക­ളി­ലെ അം­ഗ­ങ്ങള്‍ യോ­ഗ­ത്തില്‍ പ­ങ്കെ­ടുത്തു.

ഇ. പ്ര­ഭാ­കര പൊ­തു­വാള്‍ യോ­ഗ­ത്തില്‍ അ­ധ്യ­ക്ഷം വ­ഹിച്ചു. ഡോ. കെ.കെ. തോ­മസ്, ബി. ബാ­ബു നാ­യക്, എം.എ. ഹു­സൈന്‍, എം.ബാ­ല­കൃ­ഷ്­ണന്‍ നായര്‍, എം.ജെ. റാ­ഫേല്‍, എ. സു­ബ്ബണ്ണ റൈ, കെ.പി. അ­ശോകന്‍, ബി.ലോ­കേ­ഷ് ഷെട്ടി, ശ്രീ­നിവാ­സ ഭ­ട്ട് , ഷ­റ­ഫു­ദ്ദീന്‍, ബി.എ.നാ­യക്, ബി. ജ­യ­ല­ക്ഷ്­മി, കെ.പ്ര­മീ­ള, കെ.ത­രു­ണാക്ഷി, എ­ന്നി­വര്‍ സം­സാ­രിച്ചു. വി.രാ­ഘ­വന്‍ സ്വാ­ഗ­തവും അ­ശോ­കന്‍ കു­ണി­യേ­രി ന­ന്ദിയും പ­റഞ്ഞു.

വി.രാ­ഘ­വന്‍ പ്ര­സി­ഡന്റായും എം.എ.ഹു­സൈന്‍ വൈ­സ് പ്ര­സി­ഡന്റായും ബി.ലോ­കേ­ഷ് ഷെ­ട്ടി സെ­ക്ര­ട്ട­റി­യായും അ­ശോ­കന്‍ കു­ണി­യേ­രി ജോ­യിന്റ് സെ­ക്ര­ട്ട­റി­യായും ബി. ബാ­ബു നാ­യി­ക് ട്ര­ഷ­റ­റായും ബി.സു­ന്ദ­ര ഷെട്ടി, കെ. അ­മ്പു എ­ന്നി­വര്‍ ര­ക്ഷാ­ധി­കാ­രി­ക­ളായും കെ.പി.അ­ശോകന്‍, ഷ­റ­ഫു­ദ്ദീന്‍ എ­ന്നിവര്‍ ഓ­ഡി­റ്റേ­ഴ്‌­സ് ആയും തെ­ര­ഞ്ഞെ­ടുത്തു.

Keywords:  Kasaragod, Nullippady, Road, Family, House, Education, Kerala, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia