മദ്രസ ഉദ്ഘാടനം ചെയ്തു
Oct 16, 2012, 20:13 IST
സുള്ള്യ: 1964ല്‍ സ്ഥാപിച്ച അറന്തോട് നുസ്രത്തുല്‍ ഇസ്ലാം മദ്രസയുടെ പുതിയ കെട്ടിട ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
സുള്ള്യ ഭാഗത്ത് പള്ളി മദ്രസ തുടങ്ങിയ ഇസ്ലാമിക സ്ഥാപനങ്ങള്‍ക്ക് ആദ്യ കാലങ്ങളില്‍ നേതൃത്വം വഹിച്ച അറന്തോട് പട്ടേല്‍ അഹ്മദ് കുഞ്ഞി ഹാജി, അറന്തോട് തെക്കില്‍ മുഹമ്മദ് ഹാജി, അറന്തോട് അന്തുമാന്‍ എന്നിവരെ ചടങ്ങില്‍ അനുസ്മരിച്ചു.
മദ്രസ നിര്‍മാണ സമിതി പ്രസിഡന്റും കേന്ദ്ര കയര്‍ബോര്‍ഡ് അംഗമായ ടി.എം. ഷാഹിദ് തെക്കില്‍ അധ്യക്ഷം വഹിച്ചു. ഡോ. കെ.എം. ഷാഹ് മുസ്ലിയാര് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. ഖത്വീബ് ഇസ്ഹാഖ് ബാഖവി, ആര്.എം. ഗ്രൂപ്പ് ചെയര്മാന് അബ്ദുല്‍ ഖാദര്‍ ഹാജി, മദ്രസ മാനേജ്മെന്റ് പ്രസിഡന്റ് അബൂബക്കര്‍ പാറക്കല്‍, ജമാഅത്ത് പ്രസിഡന്റ് അഹ്മദ് ഹാജി പട്ടേല്‍, അഷ്റഫ് ഗുണ്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Inauguration, Panakkad Abbas Ali Shihab Thangal, Madrasa, Education, SKSSF, Sullia, Karanataka.